ആദര്‍ശി​െൻറ കൊലപാതകം പടിവാതുക്കല്‍ കുടുംബത്തിന് തീരാനഷ്​ടം: ഹണിയെയും ആദവിനെയും അനാഥമാക്കി ആദര്‍ശ് യാത്രയായി

ആദര്‍ശി​ൻെറ കൊലപാതകം പടിവാതുക്കല്‍ കുടുംബത്തിന് തീരാനഷ്​ടം: ഹണിയെയും ആദവിനെയും അനാഥമാക്കി ആദര്‍ശ് യാത്രയായി മുണ്ടക്കയം: കുടുംബവുമായി ഒരുമിച്ചുള്ള യാത്ര ആദർശി​ൻെറ അന്ത്യയാത്രയായി. ചിറ്റടി സ്വദേശിനി ഹണിയുമായി പ്രണയവിവാഹമായിരുന്നു. ഓട്ടോ ഡ്രൈവറായും ബസ്‌ ഡ്രൈവറായും ജോലി ചെയ്തിരുന്ന ആദര്‍ശ് കുടുംബത്തോടുള്ള ഇഷ്​ടം പോലെ വാഹനങ്ങളെയും ഏറെ ഇഷ്​ടപ്പെട്ടുപോന്നിരുന്നു. ലോറി സ്വന്തമാക്കി അതി​ൻെറ വരുമാനത്തില്‍ ജീവിച്ചുവന്നിരുന്ന ആദര്‍ശ് ഭാര്യയും മകനുമൊത്ത് സുഹൃത്തി​ൻെറ വീട്ടിലേക്കുള്ള യാത്രയാണ് അന്ത്യയാത്രയായത്. യാത്രക്കിടയിലുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിലെത്തിയത്. ഭാര്യയും മകനും കൈയെത്തും ദൂരത്ത്​ നില്‍ക്കുമ്പോള്‍ കുത്തേല്‍ക്കുകയായിരുന്നു. കളിച്ചുചിരിച്ച്​ ഒരുമിച്ചു തുടങ്ങിയ യാത്ര ഒടുവില്‍ അവസാനയാത്ര ആവുകയായിരുന്നു. വൈകീട്ട് അഞ്ചുമണിയോടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ അന്ത്യോപചാരം അർപ്പിക്കാൻ നൂറുകണക്കിന്​ ആളുകള്‍ എത്തിയിരുന്നു. വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കാരം നടന്നു. ചിത്രം: KTL65 Adarsh & Family ആദര്‍ശും ഹണിയും മകനും (ഫയല്‍ചിത്രം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.