ഓണ്‍ലൈന്‍ പഠനത്തിന് ടി.വി നല്‍കി

ചങ്ങനാശ്ശേരി: സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വിറ്റഴിച്ച് തുക കണ്ടെത്തി നിര്‍ധന വിദ്യാർഥിക്ക് ഓണ്‍ലൈന്‍ പഠനത്തിന് ടി.വി വാങ്ങിനല്‍കി. ചിത്രകാരനായ രാജേഷ് മണിമലയാണ് ത​ൻെറ ചിത്രങ്ങള്‍ വിറ്റുകിട്ടിയ തുകകൊണ്ട് മാടപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാംവാര്‍ഡിലെ വിദ്യാർഥിക്ക് ടി.വി വാങ്ങി നല്‍കിയത്. പഞ്ചായത്ത് അംഗം നിധീഷ് കൊച്ചേരിയും സാമൂഹിക പ്രവര്‍ത്തകന്‍ കലേഷ് കൈലാസും ആവിശ്യപ്പെട്ടതുപ്രകാരമാണ് രാജേഷ് വരച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വിറ്റഴിച്ചത്. ടി.വി വിദ്യാർഥിക്ക് കൈമാറി. താൽക്കാലിക നിയമനം ചങ്ങനാശ്ശേരി: മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ലാബ് ടെക്‌നീഷ്യന്‍-എം.എല്‍.ടിയും പ്രവൃത്തിപരിചയവും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍-ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സില്‍ ഡിപ്ലോമയും പ്രവൃത്തിപരിചയവും. ഡേറ്റ എന്‍ട്രി ഓപറേറ്റര്‍ -പ്ലസ് ടു, ഡി.ടി.പി (ഇംഗ്ലീഷ്, മലയാളം) പ്രവൃത്തിപരിചയവും. ഉദ്യോഗാര്‍ഥികള്‍ വ്യാഴാഴ്ച രാവിലെ 11ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മാടപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തില്‍ അഭിമുഖത്തിനായി എത്തണമെന്ന് പി.എച്ച്.സി മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.