കാരുണ്യ സ്പർശം; കൂട്ടിക്കൽ പഞ്ചായത്തിൽ തുക വിതരണം ചെയ്തു

കൂട്ടിക്കൽ: എം.എൽ.എ സർവിസ് ആർമിയുടെ നേതൃത്വത്തിൽ നിർധനരായ കിടപ്പുരോഗികൾക്ക്പ്രതിമാസം 1000 രൂപ പ്രകാരം ഒരു വർഷത്തേക്ക് ധനസഹായം നൽകുന്ന ജീവകാരുണ്യ പദ്ധതി​ കൂട്ടിക്കലിൽ ആരംഭിച്ചു. പഞ്ചായത്തിലെ 10 ഗുണഭോക്താക്കൾ വീടുകളിലെത്തി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ആദ്യഗഡു ധനസഹായം നൽകി. തുടർന്ന് പതിനൊന്ന് മാസത്തേക്ക് അവരുടെ അക്കൗണ്ടുകളിലേക്ക്​ 1000 രൂപ പ്രകാരം നൽകുമെന്ന് സംഘാടകർ പറഞ്ഞു. കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എസ്. സജിമോൻ, അംഗങ്ങളായ ബിജോയ് ജോസ്, കെ.എസ്. മോഹനൻ, ജേക്കബ് ചാക്കോ, ജെസി ജോസ്, രജനി എം.ആർ., വിനോദ് കെ.എൻ, എം.വി. ഹരിഹരൻ, പി.കെ. സണ്ണി, എം.കെ. ഷാജു, എം.എസ്. മണിയൻ, വി.വി. സോമൻ, ജോസ് കയ്യൂന്നുപാറ, ജോയിസ് കാറ്റാടി, അഷറഫ് കെ.എച്ച്. എന്നിവർ പങ്കെടുത്തു. KTLWBL MLA aarmi Programme KTL എം.എൽ.എ സർവിസ് ആർമിയുടെ ധനസഹായ വിതരണം കൂട്ടിക്കൽ പഞ്ചായത്തിൽ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.