കാഞ്ഞിരപ്പള്ളി: ലീലയും മക്കളും സുരക്ഷിതർ; ഇനി അവർക്ക് സ്വന്തം വീട്ടിൽ അന്തിയുറങ്ങാം. കാളകെട്ടി മാഞ്ഞുക്കുളം കാരാങ്കൽ ലീല ഗോപാലനും അസുഖബാധിതരായ രണ്ട് മക്കൾക്കുമാണ് വീടൊരുങ്ങിയത്. കാഞ്ഞിരപ്പള്ളി പഞ്ചായത്തിന്‍റെയും പഞ്ചായത്ത് അംഗം റാണി ടോണിയുടെയും നാട്ടുകാരുടെയും സ്വരുമ പാലിയേറ്റിവ് കെയർ സൻെറ്ററിന്‍റെയും ഒത്തൊരുമയാണ് ഈ കുടുംബത്തിന് വീടെന്ന സ്വപ്നം സാക്ഷാത്കരിച്ചത്. വിധവയായ ലീലയും മക്കളും ഭിന്നശേഷിക്കാരായ ബിജി (35), ഷിജു (38) എന്നിവർ ഏതുസമയവും നിലംപതിക്കാവുന്ന സ്ഥിതിയിലുള്ള വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഗ്രാമപഞ്ചായത്ത് ഇവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി. ഇതിൽനിന്ന് ലഭിക്കുന്ന നാലുലക്ഷം രൂപ തികയാതെ വന്നപ്പോൾ ടോണി മാത്യു ജനറൽ കൺവീനറും ജോണി വളയം കൺവീനറുമായി ജനകീയ കമ്മിറ്റിക്ക് രൂപംനൽകി. വാർഡിലെ 160 വീടുകളിൽനിന്ന് പണം പിരിച്ചെടുത്തു. 50,000 രൂപ കാഞ്ഞിരപ്പള്ളി സ്വരുമ പാലിയേറ്റിവ് സൊസൈറ്റിയും നൽകി. നിലവിലുണ്ടായിരുന്ന വീട് പൊളിച്ചുമാറ്റിയതോടെ സ്വരുമ സൊസൈറ്റി മുൻകൈയെടുത്താണ് ഇവർക്ക് വാടകവീട് എടുത്തുനൽകിയത്. മെംബറുടെ ഇടപെടലിൽ പ്രവാസി മലയാളികളുടെ സഹായവും ലഭിച്ചു. സുമനസ്സുകളുടെ സഹായത്തോടെ വീട്ടിലേക്ക് അവശ്യമായ ഉപകരണങ്ങളും നൽകി. ഞായറാഴ്ച രാവിലെ 10.30ന് കാഞ്ഞിരപ്പള്ളി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ വീടിന്‍റെ താക്കോൽദാനം നിർവഹിക്കും. KTL WBL Bhavanam നിർമാണം പൂർത്തിയായ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.