കോട്ടയം: കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ഞായറാഴ്ച രാത്രി 8500 ലിറ്റർ ഡീസലെത്തി. ഇതോടെ തിങ്കളാഴ്ച ഷെഡ്യൂൾ ചെയ്ത സർവിസുകൾ മുടക്കമില്ലാതെ നടന്നു. സാധാരണ തിങ്കളാഴ്ചകളിലെ തിരക്കുമൂലം അധിക സർവിസ് നടത്താറുണ്ട്. എന്നാൽ, ചൊവ്വാഴ്ച പൊതുഅവധി പ്രമാണിച്ച് തിരക്ക് കുറവായിരുന്നതിനാൽ അധിക സർവിസ് ഉണ്ടായില്ല. തിങ്കളാഴ്ച രാത്രി അടുത്ത ലോഡും എത്തുമെന്നാണ് അധികൃതർ നൽകുന്ന വിവരം. കഴിഞ്ഞ മൂന്നുദിവസമായി കോട്ടയം ഡിപ്പോയിൽ ഡീസൽ എത്തിയിരുന്നില്ല. ഇതുമൂലം നിരവധി സർവിസുകൾ റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. സ്വകാര്യ പമ്പുകളിൽനിന്ന് ഡീസൽ നിറച്ചാണ് ബസുകൾ സർവിസ് നടത്തിയത്. കോട്ടയത്തെ ബസുകൾക്കു പുറമെ ചെറിയ ഡിപ്പോകളിൽനിന്നെത്തുന്ന ബസുകളും കോട്ടയത്തുനിന്നാണ് ഡീസൽ നിറക്കുന്നത്. മഴവില്ല് മൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്നുമുതൽ കോട്ടയം: മഴവില്ല് വനിത ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളില്‍ കോട്ടയം അനശ്വര തിയറ്ററില്‍ നടക്കും. മലയാളം, ഇന്ത്യന്‍, വിദേശ ഭാഷകളിലായി 13 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. ഉദ്ഘാടന സമ്മേളനം ചൊവ്വാഴ്ച വൈകീട്ട് 4.30ന് തിയറ്ററില്‍ സജ്ജമാക്കിയ പ്രത്യേക വേദിയില്‍ നടക്കും. 10, 11 തീയതികളില്‍ വൈകീട്ട് 4.30ന് തിയറ്ററിന് പുറത്തെ പവിലിയനില്‍ ഓപണ്‍ ഫോറം സംഘടിപ്പിക്കും. വിദേശ സിനിമ വിഭാഗത്തില്‍ ടിറ്റാനെ (ഫ്രാന്‍സ്), ഗോഡ് എക്‌സിസ്റ്റഡ്, ഹേര്‍ നെയിം ഈസ് പെട്രൂണിയ (മാസിഡോണിയ), ഓണ്‍ ബോഡി ആൻഡ് സോള്‍ (ഹംഗറി), പോര്‍ട്രെയിറ്റ് ഓഫ് എ ലേഡി ഓണ്‍ ഫയര്‍ (ഫ്രാന്‍സ്), ഇന്ത്യന്‍ സിനിമ വിഭാഗത്തില്‍ ന്യൂഡ് (മറാത്തി), ഫോട്ടോഗ്രാഫ് (ഹിന്ദി), കോറല്‍ വുമണ്‍ (തമിഴ്), മലയാളത്തില്‍നിന്ന് കെഞ്ചിര, അവനോവിലോന, ഫ്ലഷ്, സന്തോഷത്തിൻെറ ഒന്നാം രഹസ്യം, ഡൊമസ്റ്റിക് ഡയലോഗ്‌സ്, വുമണ്‍ വിത്ത് എ മൂവി കാമറ എന്നിവയാണ് പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍. ഇതില്‍ ആറു സിനിമകള്‍ സംവിധാനം ചെയ്തിരിക്കുന്നത് സ്ത്രീകളാണ്. മേള നിലമ്പൂര്‍ ആയിഷ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര വികസന കോര്‍പറേഷന്‍ നിര്‍മിച്ച 'ഡിവോഴ്‌സ്' സിനിമയുടെ സംവിധായിക ഐ.ജി. മിനി, 68ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയ കാമറമാന്‍ നിഖില്‍ എസ്. പ്രവീണ്‍, സ്വാഗതസംഘം ചെയര്‍മാന്‍ കെ. സുരേഷ് കുറുപ്പ് എന്നിവര്‍ പങ്കെടുക്കും. ഡെലിഗേറ്റ് പാസിന് 300 രൂപയാണ് ഫീസ്. വിദ്യാർഥികള്‍ക്ക് 100 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫോണ്‍: 9495213174, 9995289336.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.