വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെ വി.ബി. ബിനു അമരത്തേക്ക്​

കോട്ടയം: സി.പി.ഐ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട വി.ബി. ബിനു പൊതുരംഗത്തെത്തിയത് വിദ്യാർഥി സംഘടന പ്രവർത്തനത്തിലൂടെ. എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി, എ.ഐ.വൈ.എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ്​, സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം, ജനയുഗം സി.എം.ഡി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി, വേൾഡ് പീസ് കൗൺസിലി‍ൻെറ കേരള ഘടകമായ ഐപ്സോയുടെ സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. 2006-2011ൽ ഓയിൽപാം ഇന്ത്യയുടെ ചെയര്‍മാനായിരുന്നു. കോട്ടയം തിരുവാതുക്കൽ ചൈതന്യയിലാണ്​ താമസം. ജില്ല സമ്മേളനം അഞ്ച് കാൻഡിഡേറ്റ് അംഗങ്ങളുൾപ്പെടെ 51 അംഗ ജില്ല കൗൺസിലിനെയും 27 സംസ്ഥാന സമ്മേളന പ്രതിനിധികളെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു. ഏറ്റുമാനൂർ പി.കെ. ചിത്രഭാനു നഗറിൽ നടന്ന പ്രതിനിധി സമ്മേളനത്തി‍ൻെറ രണ്ടാം ദിവസമായ തിങ്കളാഴ്ച സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ഇ. ചന്ദ്രശേഖരന്‍, ദേശീയ കൗൺസിൽ അംഗം എൻ. രാജൻ, മഹിള സംഘം സംസ്ഥാന പ്രസിഡന്‍റ്​ പി. വസന്തം എന്നിവർ പ​​ങ്കെടുത്തു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചക്ക്​ ജില്ല സെക്രട്ടറി സി.കെ. ശശിധരൻ മറുപടി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.