ഏറ്റുമാനൂർ: പ്രതിപക്ഷ നയം സംസ്ഥാനത്ത് എല്ലാത്തിനെയും എതിർക്കുക എന്നത് മാത്രമായിരിക്കുന്നുവെന്ന് സി.പി.ഐ ദേശീയ എക്‌സിക്യൂട്ടിവ് അംഗം പന്ന്യൻ രവീന്ദ്രൻ. ഇടതുപക്ഷ ഭരണത്തുടർച്ച പ്രതിപക്ഷ കക്ഷികളെ അക്രമാസക്തരാക്കിയിരിക്കുന്നു. സർക്കാറിനെതിരെ എന്തെങ്കിലും പറഞ്ഞുപരത്തുക എന്നതാണ് സമീപനം. ലക്ഷ്യബോധമില്ലാത്ത പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. ബി.ജെ.പി അനുകൂല നിലപാട് പുലർത്തുന്ന യു.ഡി.എഫിന് കേന്ദ്ര സർക്കാറിന്റെ നയങ്ങളെ എതിർക്കാനാകുന്നില്ല. കോൺഗ്രസും ബി.ജെ.പിയും ഒരേ സ്വരത്തിലാണ് സംസാരിക്കുന്നതെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. സി.പി.ഐ കോട്ടയം ജില്ല പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുതിർന്ന നേതാവ് കെ.സി. കുമാരൻ പതാക ഉയർത്തി. വി.കെ. സന്തോഷ്‌കുമാർ രക്തസാക്ഷി പ്രമേയവും ആർ. സുശീലൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ദേശീയ എക്‌സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്‌മാഈൽ, സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, സംസ്ഥാന എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങളായ ഇ. ചന്ദ്രശേഖരൻ, എ.കെ. ചന്ദ്രൻ, പി. വസന്തം, അഡ്വ. വി.ബി. ബിനു തുടങ്ങിയവർ സംബന്ധിച്ചു. ജില്ല സെക്രട്ടറി സി.കെ. ശശിധരൻ പ്രവർത്തന റിപ്പോർട്ടും എ.സി. ജോസഫ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഒ.പി.എ. സലാം, ഹേമലത പ്രേംസാഗർ, അഡ്വ. എസ്.പി. സുജിത്, കെ. അജിത് എന്നിവരടങ്ങുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഗ്രൂപ് ചർച്ച തിങ്കളാഴ്ചയും തുടരും. മറുപടി, തെരഞ്ഞെടുപ്പ് എന്നിവയോടെ സമ്മേളനം വൈകീട്ട് അവസാനിക്കും. KTG CPI SAMMELANAM- സി.പി.ഐ കോട്ടയം ജില്ല സമ്മേളനത്തിന്‍റെ പ്രതിനിധി സമ്മേളനം ഏറ്റുമാനൂരിൽ ദേശീയ എക്‌സിക്യൂട്ടിവ് അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.