പൊൻകുന്നത്ത് സി.ഡി.എം തകരാർ; അടക്കുന്ന പണം കിട്ടുന്നില്ല

പൊൻകുന്നം: ഒരാഴ്ചയായി പൊൻകുന്നത്ത് എസ്.ബി.ഐ.യുടെ സി.ഡി.എമ്മിൽ പണം ഇടുന്ന അക്കൗണ്ട് ഉടമകൾ പെടാപ്പാടിൽ. ഇതിൽ നിക്ഷേപിക്കുന്ന പണം ബന്ധപ്പെട്ട അക്കൗണ്ടുകളിലേക്ക് ലഭിക്കുന്നില്ല. ഉപഭോക്താക്കൾ ബാങ്ക് ശാഖയിൽ പരാതി നൽകിയെങ്കിലും നാലുദിവസം കഴിഞ്ഞിട്ടും പരിഹാരമായില്ല. നിരവധിപേർക്ക് ഇതേ അനുഭവമാണ്. ബാങ്ക് ശാഖയിൽ പരാതിപ്പെട്ടപ്പോൾ 24 മണിക്കൂറിനുള്ളിൽ പണം എത്തുമെന്ന് വിശദീകരിച്ചെങ്കിലും നാലുദിവസം കഴിഞ്ഞിട്ടും ലഭിച്ചില്ല. സി.ഡി.എം തകരാർ സൂചിപ്പിക്കുന്ന അറിയിപ്പ് നൽകാൻ അധികൃതർ തയാറാകാത്തതിനാൽ ദിവസവും കൂടുതൽപേർ കബളിപ്പിക്കപ്പെടുകയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.