കടുത്തുരുത്തി: കോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം മുന്‍ പ്രസിഡന്റ് എം.കെ. ചാക്കോ മൂശാരിപ്പറമ്പിലിന്റെ 15ാം ചരമ വാര്‍ഷിക അനുസ്മരണ സമ്മേളനവും കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ എട്ടു കുടുംബങ്ങള്‍ക്ക് നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ദാനവും തിങ്കളാഴ്ച നടക്കും. മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ താക്കോല്‍ദാനം നിര്‍വഹിക്കും. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അധ്യക്ഷത വഹിക്കും. മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തും. 552 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ രണ്ടു കിടപ്പുമുറിയും അടുക്കളയും ഉള്‍പ്പെടെയാണ് വീടുകൾ. എം.കെ. ചാക്കോയുടെ സ്മരണാർഥം മക്കളായ ബിജോയി ചാക്കോയും ബിജു ചാക്കോയുമാണ് വീട് നിര്‍മാണത്തിന് സാമ്പത്തിക സഹായം നൽകിയത്. നിർധനാവസ്ഥയിലുള്ള അര്‍ഹരായ ആളുകളെ കണ്ടെത്തിയാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ ഭവനങ്ങള്‍ നിര്‍മിച്ചു നല്‍കുന്നതെന്ന് കോണ്‍ഗ്രസ് മാഞ്ഞൂര്‍ മണ്ഡലം പ്രസിഡന്റ് ലൂക്കോസ് മാക്കീലും ഡി.സി.സി ജനറല്‍ സെക്രട്ടറി സുനു ജോര്‍ജും പഞ്ചായത്ത് അംഗം ബിനോ സ്‌കറിയയും വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.