ഏറ്റുമാനൂർ: ജനാധിപത്യത്തെ വിലകൊടുത്ത് വാങ്ങിക്കാനുള്ള പണാധിപത്യത്തിന്റെ കരുത്താണ് ഇന്ന് രാജ്യത്ത് ബി.ജെ.പി കാണിക്കുന്നതെന്ന് മന്ത്രി കെ. രാജൻ. സി.പി.ഐ ജില്ല സമ്മേളന ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാർ കേരളത്തിൽ നടത്തുന്ന ജനകീയ പ്രവർത്തനങ്ങൾക്ക് ബദലുയർത്താനാണ് കേന്ദ്രശ്രമം. എന്നാൽ, ആ ബദലുകളിലുൾപ്പെടെ അവർ ലാഭക്കൊതിയാണ് കാണുന്നത്. അമ്മമാരുടെ ക്ഷേമത്തിന് ഗ്യാസ് കണക്ഷൻ നൽകിയും വിദ്യാഭ്യാസ ഭാരം കുറക്കാൻ പുതിയ വിദ്യാഭ്യാസ നയം രൂപവത്കരിച്ചും അവർ ബദൽ സൃഷ്ടിക്കുന്നു. പുതിയ കണക്ഷൻ നൽകുന്നതിനൊപ്പം പാചകവാതക വില ഇരട്ടിയിലേറെ വർധിപ്പിച്ചും പാഠഭാഗങ്ങളിൽനിന്ന് ശാസ്ത്രസത്യങ്ങളെ ഒഴിവാക്കിയുമാണ് ആ ബദലുകളെന്നതാണ് വിചിത്രമെന്നും അദ്ദേഹം പറഞ്ഞു. ജില്ല സെക്രട്ടറി സി.കെ. ശശിധരൻ അധ്യക്ഷതവഹിച്ചു. കെ.ഇ. ഇസ്മായിൽ, പി.കെ. കൃഷ്ണൻ, വി.ബി. ബിനു, ഒ.പി.എ സലാം, ആർ. സുശീലൻ, ലീനമ്മ ഉദയകുമാർ, സി.കെ. ആശ, അഡ്വ. വി.കെ. സന്തോഷ്കുമാർ, ടി.എൻ. രമേശൻ, ജോൺ വി.ജോസഫ്, കെ.ഐ. കുഞ്ഞച്ചൻ ,ബാബു കെ.ജോർജ്, എന്നിവർ സംസാരിച്ചു. ബിനു ബോസ് സ്വാഗതവും കെ.വി. പുരുഷൻ നന്ദിയും പറഞ്ഞു. KTL CPI SAMMELANAM സി.പി.ഐ ജില്ല സമ്മേളന ഭാഗമായ പൊതുസമ്മേളനം മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.