കോട്ടയം: നഗരസഭ പരിധിയിൽ ക്ഷയരോഗികളെ കണ്ടെത്തി ചികിത്സിക്കാൻ 'ആശ്വാസ് കോട്ടയം' പേരിൽ പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. എൻ. പ്രിയ പറഞ്ഞു. കോട്ടയത്തെ സംസ്ഥാനത്തെ ആദ്യ ക്ഷയരോഗമുക്ത നഗരസഭയാക്കുകയാണ് ലക്ഷ്യം. ഇതിനായി ആരോഗ്യ വകുപ്പും നഗരസഭയും കുടുംബശ്രീയുമായി കൈകോർത്ത് രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി ചികിത്സ നൽകും. ആദ്യഘട്ടത്തിൽ നഗരസഭ വാർഡുകളിലെ കുടുംബശ്രീ എ.ഡി.എസ് അധ്യക്ഷർ, ആശ പ്രവർത്തകർ എന്നിവരുടെ പരിശീലനം നടന്നു. പരിശീലന പരിപാടി ജില്ല മെഡിക്കൽ ഓഫിസർ ഉദ്ഘാടനം ചെയ്തു. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. അജയ്മോഹൻ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എൻ. വിദ്യാധരൻ, ജില്ല ടി.ബി ഓഫിസർ ഡോ. ട്വിങ്കിൾ, നഗരസഭ സി.ഡി.എസ് സൗത്ത് സോൺ അധ്യക്ഷ ജ്യോതി ശ്യാം, നോർത്ത് സോൺ അധ്യക്ഷ അജിത ഗോപകുമാർ, കുടുംബശ്രീ സിറ്റി മിഷൻ മാനേജർ ടോണി ജോസ് എന്നിവർ സംസാരിച്ചു. രണ്ടാംഘട്ടത്തിൽ നഗരസഭയിലെ എല്ലാ വാർഡിലും അയൽക്കൂട്ടങ്ങളിലെ ആരോഗ്യദായക വളന്‍റിയർമാർക്ക് പരിശീലനം നൽകും. അവർ എല്ലാ അയൽക്കൂട്ടങ്ങളിലും ബോധവത്കരണം നടത്തി വീടുകളിലെ ക്ഷയരോഗ ബാധിതരെ കണ്ടെത്തി ചികിത്സിക്കുന്നതാണ് പദ്ധതി. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് പദ്ധതി നടപ്പാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.