കോട്ടയം: വെള്ളപ്പൊക്ക ദുരിതം നേരിടുന്ന ജില്ലയിലെ പടിഞ്ഞാറൻപ്രദേശങ്ങളും, വിവിധ സ്ഥലങ്ങളിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി വി.എൻ. വാസവൻ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ചെങ്ങളം എസ്.എൻ.ഡി.പി ഹാളിലെ ക്യാമ്പ് സന്ദർശിച്ച മന്ത്രി ക്യാമ്പിൽ കഴിയുന്നവരുമായി സംസാരിച്ചു. 130 പേരാണ് ക്യാമ്പിലുള്ളത്. ചെങ്ങളം ഗവ.എച്ച്.എസ്.എസ്, ചെങ്ങളം തെക്ക് സെന്‍റ് തോമസ് യാക്കോബായ സുറിയാനി പള്ളിഹാൾ, സെന്‍റ് ജോസഫ്സ് എൽ.പി സ്‌കൂൾ, സെന്‍റ് മേരീസ് സെഹിയോൻ ക്നാനായ പള്ളിഹാൾ, കാഞ്ഞിരം എസ്.എൻ.ഡി.പി. എച്ച്.എസ്.എസ്, തിരുവാർപ്പ് ഗവ. യു.പി.എസ്, തിരുവാർപ്പ് മർത്തുശ് മുനി പള്ളി പാരിഷ് ഹാൾ എന്നിവിടങ്ങൾ മന്ത്രി സന്ദർശിച്ചു. ചെങ്ങളം ഗവ. എച്ച്.എസ്.എസിൽ എട്ട് കുടുംബങ്ങളിലെ 24 പേരും, ചെങ്ങളം തെക്ക് സെന്‍റ് തോമസ് യാക്കോബായ പള്ളിഹാളിൽ 31 കുടുംബങ്ങളിലെ 75 പേരും, സെന്‍റ് മേരീസ് സെഹിയോൻ ക്നാനായ പള്ളിഹാളിൽ 32 കുടുംബങ്ങളിലെ 112 പേരുമാണുള്ളത്. കാഞ്ഞിരം എസ്.എൻ.ഡി.പി. എച്ച്.എസ്.എസിൽ 10 കുടുംബങ്ങളിലെ 35 പേരും, തിരുവാർപ്പ് ഗവ.യു.പി.എസിൽ 16 കുടുംബങ്ങളിലെ 42 പേരും, തിരുവാർപ്പ് മർത്തുശ് മുനിപള്ളി പാരിഷ് ഹാളിൽ 15 കുടുംബങ്ങളിലെ 24 പേരുമുണ്ട്. തിരുവാർപ്പ് പഞ്ചായത്ത്, കോട്ടയം നഗരസഭയിലെ പടിഞ്ഞാറൻ പ്രദേശങ്ങൾ എന്നിവിടങ്ങളിലെ വെള്ളപ്പൊക്ക ദുരിതമേഖലകൾ മന്ത്രി സന്ദർശിച്ചു. ജില്ല പഞ്ചായത്തംഗം കെ.വി. ബിന്ദു, തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അജയൻ കെ.മേനോൻ, വൈസ് പ്രസിഡന്‍റ് രശ്മി പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.ആർ. അജയ്, സി.ടി. രാജേഷ്, ഷീന മോൾ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജയ സജിമോൻ, റൂബി ചാക്കോ, റേച്ചൽ ജേക്കബ്, കെ.എസ്. സുമേഷ് കുമാർ, മഞ്ജു ഷിബു, കെ.ബി. ശിവദാസ്, റാണി പുഷ്പാകരൻ എന്നിവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. പടം: KTL minister visit മന്ത്രി വി.എൻ വാസവൻ ചെങ്ങളം തെക്ക് സെന്‍റ് മേരീസ് സിയോൺ ക്‌നാനായ പള്ളിഹാളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് സന്ദർശിക്കുന്നു -------------------------------------- box ജില്ലയിൽ ചൊവ്വാഴ്ച വരെ യെല്ലോ അലർട്ട് കോട്ടയം: ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഏഴുമുതൽ ഒമ്പതുവരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കലക്ടർ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ വലിയ മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യത നിലനിൽക്കുന്നതിനാൽ മലയോര മേഖലയിൽ ജാഗ്രത തുടരണം. വനത്തിലും മലയോരങ്ങളിലും മഴ തുടരുന്നതിനാലും അണക്കെട്ടുകളിൽനിന്ന് നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനാലും നദികളിലെ ഒഴുക്ക് ശക്തമായിരിക്കും. യാതൊരു കാരണവശാലും ആരും ജലാശയങ്ങളിൽ ഇറങ്ങരുതെന്ന് കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.