ഗാന്ധിനഗർ: മെഡിക്കൽ കോളജിൽ ചികിത്സയിലിരുന്ന രോഗിക്ക് . ചേർത്തല ഇളവയ്പ് ജോസ് ഭവനിൽ ജോജി ജെ. ജോസിന്‍റെ ഭാര്യ അമൃത പി. സലിമാണ് പരാതിക്കാരി. അമൃത അഞ്ചുമാസം ഗർഭിണിയായിരുന്നപ്പോൾ നടത്തിയ പരിശോധനയിൽ കുട്ടിക്ക് ഹൃദ്രോഗമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജൂൺ 17ന് കോട്ടയം മെഡിക്കൽ കോളജിലെ ഗൈനക്കോളജി വാർഡിൽ പ്രവേശിപ്പിക്കുകയും 23ന് ശസ്ത്രക്രിയയിലൂടെ ഗർഭച്ഛിദ്രം നടത്തുകയും ചെയ്തു. ഗർഭസ്ഥ ശിശുവിന് രോഗം ഉണ്ടായത് മാതാപിതാക്കളുടെ ജന്മന ഉള്ള പ്രശ്നങ്ങൾ കൊണ്ടാണോ എന്നറിയാൻ ക്രോമോസോമൽ മൈക്രോ അറേയ് അനാലിസിസ് (സി.എം.എ) പരിശോധനക്കായി കുട്ടിയുടെ ത്വക് പരിശോധനക്ക് സ്റ്റാഫ് നഴ്സിന്‍റെ കൈവശം ഭർത്താവ് ജോജി 24ന് 9500 രൂപ നൽകി. പരിശോധന നടത്തുന്നത് ലൈഫ് സെൽ ഡയഗ്നോസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണെന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. ജൂൺ 25ന് അമൃതയെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്തു. ജൂലൈ 18ന് പരിശോധന ഫലം ഫോണിൽ അയച്ചുനൽകി. ഫലം നോർമലാണെന്നാണ് പറഞ്ഞത്. പിന്നീട്, ബില്ലിൽ പേരു തെറ്റിയെന്ന് പറഞ്ഞ് പഴയ ബില്ലിൽ പേരു ചേർത്ത് അതേ പരിശോധന ഫലം വീണ്ടും അയച്ചുനൽകി. എന്നാൽ, ഇതിൽ ചേർത്തിരുന്ന തീയതിയിൽ അമൃത ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നില്ല. മറ്റാരുടെയോ പരിശോധന ഫലം അയച്ചുതരുകയാണ് സ്ഥാപനം ചെയ്തതെന്നാണ് പരാതി. തനിക്ക് മാനസികവും ശാരീരികവും സാമ്പത്തികവുമായ ബുദ്ധിമുട്ട് ഉണ്ടാക്കിയ ഡോക്ടർമാർ, നഴ്സ് എന്നിവർക്കെതിരെയും സ്ഥാപനത്തിനെതിരെയും നടപടി ആവശ്യപ്പെട്ട് മെഡിക്കൽ കോളജ് സൂപ്രണ്ട്, ജില്ല മെഡിക്കൽ ഓഫിസർ എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് അമൃത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.