മുണ്ടക്കയം: പ്രളയദുരിത മേഖലയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കിയതായി മന്ത്രി വി.എന്‍. വാസവന്‍. മുണ്ടക്കയത്ത് ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തനം തുടങ്ങി. ജനങ്ങളുടെ സഹകരണത്തോടെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞത് ആശ്വാസകരമായി. മഴക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി കലക്ടര്‍ മുഖാന്തരം സഹായം എത്തിക്കും. കൂട്ടിക്കല്‍ പഞ്ചായത്തിലെ വെള്ളപ്പൊക്കത്തിന് ഇടയാക്കുന്ന കൂട്ടിക്കല്‍ ചപ്പാത്തിന് സമീപത്തെ ചെക്ക് ഡാം പൊളിച്ചുനീക്കും. അതിനാവശ്യമായ ഫണ്ട് നല്‍കാന്‍ ജലസേചന മന്ത്രി റോഷി ആഗസ്റ്റിന്‍ അനുമതി നല്‍കി. നദികളിലെ ചളിയും മണ്ണും നീക്കിയതിനാൽ വെള്ളപ്പൊക്കത്തിന്റെ ആക്കം കുറക്കാനായെന്നും അദ്ദേഹം പറഞ്ഞു. വെള്ളത്തില്‍ ഒഴുകിവരുന്ന സാധനസാമഗ്രികള്‍ പിടിക്കുന്നതിനുള്ള ശ്രമത്തില്‍നിന്ന് ജനം പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മുണ്ടക്കയം പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സര്‍ക്കാര്‍ ചീഫ് വിപ് ഡോ. എന്‍. ജയരാജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി, കലക്ടര്‍ പി.കെ. ജയശ്രീ, ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക് എന്നിവരും പങ്കെടുത്തു. KTL VN vasavan press മുണ്ടക്കയത്ത് മന്ത്രി വി.എന്‍. വാസവന്‍റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.