കോട്ടയം: മാംസ ഉൽപാദനത്തിൻെറ കാര്യത്തില്‍ സംസ്ഥാനം സ്വയം പര്യാപ്തതയിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ഈ സര്‍ക്കാറിൻെറ കാലാവധി കഴിയും മുമ്പ് മുട്ടയുൽപാദനത്തിൻെറ കാര്യത്തിലും സ്വയംപര്യാപ്തമാവുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്തിൻെറ മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ മൃഗസംരക്ഷണ വകുപ്പിൻെറ സഹായത്തോടെ നടപ്പാക്കിയ 1.18 കോടി രൂപയുടെ വികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 70,000 മുട്ടക്കോഴി കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയില്‍നിന്ന് ഒരുലക്ഷം കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയിലേക്ക് മണര്‍കാട് കോഴിവളര്‍ത്തല്‍ കേന്ദ്രം വളര്‍ന്നതായി വിവിധ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മൃഗസംരക്ഷണ വകുപ്പ് അഡീഷനല്‍ ഡയറക്ടര്‍ (എ.എച്ച്) ഡോ. കെ. സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. രശ്മി എടത്തിനാല്‍, സോജന്‍, ഡോ. പി.കെ. മനോജ് കുമാര്‍ എന്നിവരെ മന്ത്രി ചിഞ്ചുറാണി ആദരിച്ചു. ഭിന്നശേഷി കുട്ടികളുടെ നൈപുണ്യ വികസന സര്‍ട്ടിഫിക്കറ്റും മന്ത്രി വിതരണം ചെയ്തു. ഉമ്മൻ ചാണ്ടി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അധ്യക്ഷ നിര്‍മല ജിമ്മി, ജില്ല മൃഗസംരക്ഷ ഓഫിസര്‍ ഡോ. ഷാജി പണിക്കശ്ശേരി, ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ മഞ്ജു സുജിത്, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ ടി.എന്‍. ഗിരീഷ്‌കുമാര്‍ എന്നിവര്‍ സംസാരിച്ചു. പടം: KTL Kozhi farm മണര്‍കാട് പ്രാദേശിക കോഴിവളര്‍ത്തല്‍ കേന്ദ്രത്തിലെ വിവിധ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണിയും മന്ത്രി വി.എന്‍. വാസവനും ചേര്‍ന്ന് നിര്‍വഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.