മൃഗാശുപത്രി ഉദ്ഘാടനം ചെയ്തു

കോട്ടയം: ക്ഷീര സഹകരണ സംഘങ്ങളിൽ പാലളക്കുന്ന ക്ഷീര കർഷകർക്കായി സർക്കാർ പ്രഖ്യാപിച്ച സബ്സിഡി ഒരു ലിറ്ററിന് നാലു രൂപ നിരക്കിൽ സെപ്​റ്റംബറിൽ തന്നെ അക്കൗണ്ടുകളിൽ എത്തുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പാമ്പാടി പഞ്ചായത്തിൽ 70 ലക്ഷം രൂപ ചെലവഴിച്ച് ആധുനികരീതിയിൽ നിർമിച്ച മൃഗാശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. മൃഗാശുപത്രികൾ ഇല്ലാത്ത എല്ലാ പഞ്ചായത്തിലും മൃഗാശുപത്രികൾ സ്ഥാപിക്കും. എല്ലാ മൃഗാശുപത്രികളിലും വെറ്ററിനറി-സീനിയർ വെറ്ററിനറി ഡോക്ടർമാരുടെ സേവനം ലഭ്യമാക്കും. ഡോക്ടർമാരില്ലാത്ത സ്ഥലങ്ങളിൽ എംപ്ലോയ്​മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കും. എല്ലാ ജില്ലകളിലും ഒരുകോടി രൂപ ചെലവിൽ ടെലി വെറ്ററിനറി യൂനിറ്റുകൾ സ്ഥാപിക്കുമെന്നും പറഞ്ഞു. കർഷക പരിശീലന ഹാളി‍ൻെറ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു. പാമ്പാടി കുറിയൂർ കുന്നിൽ ബി.എസ്.എൻ.എൽ ഓഫിസിന് സമീപത്തുള്ള പഞ്ചായത്തിന്റെ ഏഴു സെന്റ് സ്ഥലത്താണ് ആശുപത്രി കെട്ടിടം നിർമിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് അഡീ. ഡയറക്ടർ ഡോ. കെ. സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ഡാലി റോയി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, ജില്ല പഞ്ചായത്തംഗം രാധ വി. നായർ, പാമ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഹരി, ഇ.എസ്. സാബു, സി.എം. മാത്യു, സാബു എം. എബ്രഹാം, സന്ധ്യ രാജേഷ്, പി.എസ്. ശശികല, സെബാസ്റ്റ്യൻ ജോസഫ്, ഷേർളി തര്യൻ, ഡോ. ഷാജി പണിക്കശ്ശേരി എന്നിവർ പങ്കെടുത്തു. KTL PAMPADY പാമ്പാടി പഞ്ചായത്തിൽ 70 ലക്ഷം രൂപ ചെലവഴിച്ച് ആധുനികരീതിയിൽ നിർമിച്ച മൃഗാശുപത്രിയുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.