വടശ്ശേരിക്കര: സഹകരണ ബാങ്ക് ജീവനക്കാരനെ പമ്പാനദിയിൽ ഒഴുക്കിൽപെട്ട് കാണാതായി. തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് സംഭവം. നാറാണംമൂഴി സർവിസ് സഹകരണ ബാങ്കിലെ സെയിൽമാനും അത്തിക്കയം സ്വദേശിയുമായ ചീങ്കയിൽ സി.ജെ. റെജിയെയാണ് (52) കാണാതായത്. വിവരമറിഞ്ഞെത്തിയ പെരുനാട് പൊലീസും റാന്നി അഗ്നിരക്ഷ സേനയും നാട്ടുകാരും രാവിലെ മുതൽ തിരച്ചിൽ ആരംഭിച്ചെങ്കിലും രാത്രി ഏറെ വൈകിയും കണ്ടുകിട്ടിയിട്ടില്ല. തോരാത്ത മഴയും തെളിച്ചമില്ലാത്ത വെള്ളവും തിരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്. പടം: 1 PTG Reji കാണാതായ റെജി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.