: മല്ലപ്പള്ളി: കാർനിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞ് പിതാവും രണ്ട് മക്കളും മരിച്ചു. കുമളി ചക്കുപള്ളം വരയന്നൂർ വീട്ടിൽ വി.എം.ചാണ്ടി (ബിജു- 48 ), മക്കളായ ഫെബ വി.ചാണ്ടി (24), ബ്ലെസി വി. ചാണ്ടി (18) എന്നിവരാണ് മരിച്ചത്. വെണ്ണിക്കുളം ഇരവിപേരൂർ റോഡിൽ പുറമറ്റം കല്ലുപാലത്തിന് സമീപം തിങ്കളാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. റാന്നിയിൽനിന്നും മക്കളെ കോളജിൽ കൊണ്ടാക്കാൻ പോകുമ്പോൾ കല്ലുപ്പാലത്തിന് സമീപത്ത് സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ എതിരെ വാഹനം വരുന്നതുകണ്ട് കാർ തിരിച്ചതാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. തോട്ടിലേക്ക് മറിഞ്ഞ കാർ ഏറെ നേരം ഒഴുക്കിൽപ്പെട്ടു. നാട്ടുകാരുടെ നേതൃത്വത്തിൽ കാറിന്‍റെ പിൻവശത്തെ ഗ്ലാസ് പൊട്ടിച്ചാണ് മൂന്നുപേരെയും പുറത്തെടുത്തത്. ബ്ലെസിയെ തിരുവല്ല താലൂക്കാശുപത്രിയിലും ചാണ്ടിയെയും, ഫെബയെയും കുമ്പനാട് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റാന്നി പൂവൻമല ചർച്ച് ഓഫ് ഗോഡിലെ പാസ്റ്ററാണ് ചാണ്ടി. ബ്ലെസി പരുമല മാർ ഗ്രിഗോറിയോസ് കോളജിലെ ബി.സി.എ വിദ്യാർഥിയുമാണ്. മാതാവ്: ഷാന്‍റി. ചൊവ്വാഴ്ച രാവിലെ 11ന് കുമ്പനാട് ഫെലോഷിപ് ചർച്ചിലും, ഉച്ചക്ക് 12ന് റാന്നി പൂവൻ മല ചർച്ചിലും പൊതുദർശനത്തിനുശേഷം സംസ്കാരം ബുധനാഴ്ച സ്വദേശമായ കുമളിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.