ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതൻ ആരെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. 'മരിച്ചതെന്ന് കരുതിയയാളെ' ജീവനോടെ കണ്ടെത്തിയ സാഹചര്യത്തിലാണ് അജ്ഞാതനെ തിരിച്ചറിയാൻ ഗാന്ധിനഗർ പൊലീസ് വിശദപരിശോധന ആരംഭിച്ചത്. ശനിയാഴ്ച രാവിലെ എട്ടോടെയാണ് 65 വയസ്സ് തോന്നിക്കുന്ന വയോധികനെ പഴയ ഒ.പി ശീട്ട് കൗണ്ടറിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി മൃതദേഹം അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. തുടർന്നുള്ള അന്വേഷണത്തിൽ മരിച്ചത് ആർപ്പൂക്കര വില്ലൂന്നി കാഞ്ഞിരക്കോണത്ത് ബേബിയാണെന്ന് (67) ബന്ധുക്കൾ സ്ഥിരീകരിച്ചതോടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. ഞായറാഴ്ച സംസ്കാരം നടത്താനുള്ള ക്രമീകരണങ്ങളും ഒരുക്കി. ഇതിനിടെയായിരുന്നു 'ട്വിസ്റ്റ്'. ശനിയാഴ്ച സന്ധ്യക്ക് മെഡിക്കൽ കോളജിന് സമീപത്തെ ബാറിലിരുന്ന് ബേബി മദ്യപിക്കുന്നത് നാട്ടുകാർ കണ്ടു. പൊലീസ് ബാറിലെത്തി ബേബിയെ കണ്ട ശേഷം അദ്ദേഹത്തിന്‍റെ സഹോദരനെ വിളിച്ചുവരുത്തി. ബാറിലിരിക്കുന്നത് ബേബിയാണെന്ന് ഉറപ്പു വരുത്തി. ഇതോടെയാണ് മരിച്ചയാൾ ബേബിയല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.