മുഖ്യമന്ത്രിക്കെതിരെ ഫേ​സ്​ബുക്ക്​ കമന്‍റ്​; വനംവകുപ്പ്​ വാച്ചറെ സസ്​പെൻഡ്​​ ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഫേ​സ്​ബുക്കിൽ കമന്‍റിട്ട വനംവകുപ്പ്​ വാച്ചറായ ആദിവാസി യുവാവിനെ സസ്​പെൻഡ്​​ ചെയ്തു. ഇടുക്കി വള്ളക്കടവ്​ റേഞ്ചിലെ കളറടിച്ചാൽ സെക്ഷനിലെ വാച്ചർ സുരേഷിനെയാണ്​ റേഞ്ച്​ ഓഫിസർ സസ്​പെൻഡ്​ ചെയ്തത്​. മട്ടന്നൂരിലെ അധ്യാപകനെ സസ്​പെൻഡ്​ ചെയ്ത വാർത്ത പങ്കുവെച്ച പോസ്റ്റിലാണ്​ സുരേഷ്​ കമന്‍റിട്ടത്​. ഇയാളെ വള്ളക്കടവ്​ റേഞ്ച്​ ഓഫിസിൽ വിളിച്ചുവരുത്തി വിശദീകരണം ചോദിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.