പാലാ: ജനറൽ ആശുപത്രിയിലെ നേത്രരോഗ വിഭാഗം കൺസൽട്ടന്‍റിനെ ആശുപത്രി അധികൃതർ പോലും അറിയാതെ വീണ്ടും കോട്ടയത്തേക്ക് മാറ്റി. ആശുപത്രിയിൽ സൃഷ്ടിച്ച തസ്തികയിലെ ഈ ഡോക്ടർ വർഷങ്ങളായി കോട്ടയത്തായിരുന്നു സേവനം. പാലായിൽ നേത്രവിഭാഗം ഡോക്ടർ ഇല്ലാതായതിനെ ത്തുടർന്ന് പരാതിക്കും ഇടപെടലുകൾക്കും ശേഷം ഏതാനും മാസം മുമ്പ് ഇവിടെ തിരികെ നിയമിച്ചെങ്കിലും ഓപറേഷനുകൾക്ക് രോഗികളെ കോട്ടയത്തിനാണ് കൊണ്ടുപോയിരുന്നത്. ഈ ഡോക്ടറുടെ അപേക്ഷ പ്രകാരം ആഴ്ചയിൽ മൂന്നുദിവസം ഇനി സേവനം കോട്ടയത്തായിരിക്കും. ജില്ല മെഡിക്കൽ ഓഫിസറുടേതാണ് ഉത്തരവ്. കഴിഞ്ഞമാസം റേഡിയോഗ്രാഫറെ പാമ്പാടിയിലേക്ക് മാറ്റിയിരുന്നു. പ്രതിഷേധം ശക്തമായപ്പോഴാണ് തിരികെ എത്തിച്ചത്. കാർഡിയോളജി വിഭാഗം നിലച്ച മട്ടാണ്. രണ്ട് ഡോക്ടർ തസ്തികകളും മറ്റിടങ്ങളിലേക്ക് മാറ്റിക്കൊണ്ടുപോയി. ആശുപത്രി അധികൃതരോടുപോലും ചോദിക്കാതെയും ഭരണനിർവഹണച്ചുമതലയുള്ള നഗരസഭയോട് പറയാതെയുമാണ് ആശുപത്രിയിൽ സൃഷ്ടിച്ചിട്ടുള്ള തസ്തികകളും ഡോക്ടർമാരെയും മറ്റിടങ്ങളിലേക്ക് മാറ്റിക്കൊണ്ടുപോകുന്നതെന്ന് നഗരസഭ ചെയർമാൻ ആന്‍റോ പടിഞ്ഞാറേക്കരയും ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ ബൈജു കൊല്ലംപറമ്പിലും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.