പിണറായിക്കും സിൽവർ ലൈനുമെതിരായ വിധിയെഴുത്ത്​ -പി.ജെ. ജോസഫ്

തൊടുപുഴ: ഉമ തോമസിന്‍റെ ഭൂരിപക്ഷം പിണറായിക്കും സിൽവർ ലൈൻ പദ്ധതിക്കുമെതിരെയുള്ള വിധിയെഴുത്തെന്ന് കേരള കോൺഗ്രസ്​ പി.ജെ. ജോസഫ് എം.എൽ.എ. തൃക്കാക്കരയിൽ മുഖ്യമന്ത്രിയടക്കം ക്യാമ്പ് ചെയ്തിട്ടും യാതൊരു ചലനവും സൃഷ്ടിച്ചില്ല. യു.ഡി.എഫ് ഒറ്റക്കെട്ടായാണ്​ പ്രവർത്തിച്ചത്​. പി.ടി. തോമസിനുള്ള അംഗീകാരമാണ്​ വിജയ​മെന്നും കെ.വി. തോമസ് വിഷയം തെരഞ്ഞെടുപ്പിൽ ചർച്ചയായില്ലെന്നും പി.ജെ. ജോസഫ്​ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.