റംല ബീവി വധക്കേസില്‍ പ്രതി കുറ്റക്കാരൻ; ശിക്ഷ ഇന്ന്​

പത്തനംതിട്ട: റംല ബീവി വധക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പഴകുളം പടിഞ്ഞാറ് യൂനുസ് മൻസിലിൽ യൂസഫിന്റെ ഭാര്യ റംല ബീവിയെ (42) കൊല ചെയ്ത് ആഭരണങ്ങൾ കവർന്ന കേസിൽ പ്രതി പത്തനംതിട്ട കുമ്പഴ കുലശേഖരപേട്ട മൗതണ്ണൻ പുരയിടത്തിൽ മുഹമ്മദ് ഷിഹാബിനെയാണ് കുറ്റക്കാരനായി പത്തനംതിട്ട അഡീഷനൽ സെഷൻസ് കോടതി ജഡ്ജ് പി.പി. പൂജ കണ്ടെത്തിയത്​. ശിക്ഷ ചൊവ്വാഴ്ച വിധിക്കും. 2013 മാര്‍ച്ച് 11നായിരുന്നു സംഭവം. റംല ബീവിയുമായും ഭർത്താവുമായും പരിചയമുണ്ടായിരുന്ന പ്രതി പഴകുളത്തെ വീട്ടിലെത്തി സ്വർണാഭരണങ്ങൾ ആവശ്യപ്പെടുകയും വിസമ്മതിച്ചപ്പോൾ വെട്ടിക്കൊലപ്പെടുത്തി ആഭരണങ്ങൾ കവരുകയുമായിരുന്നു എന്നാണ്‌ കേസ്. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പ്രോസിക്യൂട്ടർ അഡ്വ. എസ്. അജിത് പ്രഭാവ്, അഭിഭാഷകരായ ജിത്തു എസ്. നായർ, കൃഷ്ണൻ, കെവിൻ ജയിംസ്, എം.എസ്. മാളവിക, കെ.ബി. അഭിജിത് എന്നിവര്‍ ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.