മുണ്ടക്കയം: പ്രളയം ബാക്കിവെച്ച മുണ്ടക്കയം കോസ്വേ പാലത്തിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞുതുടങ്ങി. കഴിഞ്ഞപ്രളയത്തിനുശേഷമാണ് സംരക്ഷണഭിത്തിയോട് ചേർന്ന കരിങ്കൽക്കെട്ടാണ് ഇടിയുന്നത്. സംരക്ഷണഭിത്തിയുടെ ചുവട് ഭാഗത്തോട് ചേർന്ന കോൺക്രീറ്റ് പാളികളിൽനിന്നാണ് കല്ലുകൾ അടർന്നുമാറിയത്. കൽകെട്ടിലെ കോൺക്രീറ്റ് ബീമാണ് റോഡിനോട് ചേർന്ന വശം താങ്ങാതെ നിർത്തുന്നത്. എന്നാൽ, ശക്തമായ മഴപെയ്ത് ആദ്യ ജലനിരപ്പ് ഉയർന്നാൽ വീണ്ടും കല്ലുകൾ ഇടിയാനുള്ള സാധ്യതയും നിലനിൽക്കുന്നു. ടൗണിൽനിന്ന് ഇറക്കം ഇറങ്ങിവരുന്ന റോഡിന്‍റെ സംരക്ഷണത്തിനായി നിർമിച്ച കെട്ടിന്‍റെ അടിഭാഗം ഇളകിമാറുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. കഴിഞ്ഞ പ്രളയസമയത്ത് കൂറ്റൻ കല്ലുകളും തടികളുംമറ്റും ഇടിച്ച് ഇളകിനിന്ന ഭാഗമാണ് മാസങ്ങൾക്കുശേഷം അടർന്നുമാറിയത്. നിലവിൽ പാലത്തിന് ബലക്ഷയം ഇല്ലെങ്കിലും അപ്രോച്ച് റോഡിന്‍റെ ഭാഗംകൂടി ഇടിയുന്നതിന് സാധ്യതയേറെയാണ്. കാലവർഷം ആരംഭിക്കും മുമ്പേ ഇടിഞ്ഞ ഭാഗത്തിന്‍റെ പുനർനിർമാണം നടത്തിയില്ലെങ്കിൽ കൂടുതൽ ഭാഗം ഇടിയുന്നതിന് വഴിവെക്കും. ------ KTL WBL Cousway paalam
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.