ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കണം -വാഴൂർ പഞ്ചായത്ത്​

വാഴൂര്‍: ദേശീയപാതയിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്​ ആവശ്യപ്പെട്ട് ദേശീയപാതാ അധികൃതര്‍ക്ക് വാഴൂര്‍ പഞ്ചായത്ത് അധികൃതർ കത്ത്​ നൽകി. പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളായ കൊടുങ്ങൂര്‍, ചെങ്കല്‍പള്ളി, നെടുമാവ്, പുളിക്കല്‍കവല എന്നിവിടങ്ങളിലാണ് ഒറ്റമഴയോടെ ദേശീയപാതയില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെടുന്നത്. കൊടുങ്ങൂരിലാണ് പ്രധാനമായും വെള്ളക്കെട്ട് രൂപപ്പെടുന്നത്. കോട്ടയം ഭാഗത്തേക്കുള്ള ബസ് സ്‌റ്റോപ്പില്‍ കനത്തവെള്ളക്കെട്ടാണ്. സമീപ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ദിവസങ്ങൾ ചളിവെള്ളം കെട്ടിനില്‍ക്കും. നെടുമാവില്‍ ദേശീയപാതയിലെ കലുങ്ക് മണ്ണും ചളിയും അടിഞ്ഞ് വെള്ളം ഒഴുകില്ല. പ്രദേശത്തെ ഓടകളും മണ്ണ് മൂടിക്കിടക്കുകയാണ്. മഴ പെയ്യുമ്പോള്‍ മണ്ണും മണലും ചളിയും റോഡിലേക്ക് പരന്ന് ഒഴുകുന്നു. ചെങ്കല്‍പള്ളി ജങ്ഷനില്‍ തച്ചപ്പുഴ റോഡില്‍നിന്നുള്ള മഴവെള്ളം മുഴുവന്‍ ദേശീയപാതയിലൂടെ ഒഴുകുകയാണ്. പുളിക്കല്‍കവല എസ്.ബി.ടി ജങ്ഷന്‍, കൊടുങ്ങൂര്‍ ബി.എസ്.എന്‍.എല്‍ ഓഫിസിന് എതിര്‍വശം എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാറുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. റെജി കാഞ്ഞിരപ്പള്ളി പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം അസി. എക്‌സിക്യൂട്ടിവ് എൻജിനീയര്‍ക്ക് കത്ത് നല്‍കിയത്​. ----- KTL VZR 1 Vellakettu ചിത്രവിവരണം ദേശീയപാതയില്‍ കൊടുങ്ങൂരില്‍ ബസ് സ്‌റ്റോപ്പിലെ വെള്ളക്കെട്ടിലൂടെ ബസില്‍ കയറുന്ന യാത്രക്കാര്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.