കക്കൂസ് മാലിന്യം തള്ളൽ പതിവ്​; റോഡ്​ കഴുകി അഗ്നിരക്ഷ സേന

ഇത്തിപ്പുഴ പാലത്തിലും വശങ്ങളിലും കക്കൂസ്-ജൈവ മാലിന്യം തള്ളുന്നു വൈക്കം: വൈക്കം-എറണാകുളം റോഡിലെ പ്രധാന പാലങ്ങളിലൊന്നായ ഇത്തിപ്പുഴ പാലത്തിലും വശങ്ങളിലും കക്കൂസ്-ജൈവ മാലിന്യം തള്ളുന്നത് പതിവാകുന്നു. കഴിഞ്ഞദിവസം നാനാടത്തിനും ഇത്തിപ്പുഴ പാലത്തിനും ഇടയിലെ കുളത്തിലേക്ക് കക്കൂസ് മാലിന്യം തള്ളുകയും അത് റോഡിലേക്ക് ഒഴുകിയെത്തിയതും യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്. ദുര്‍ഗന്ധം അസഹനീയമായതോടെ അഗ്നിരക്ഷ സേനയാണ്​ റോഡ് കഴുകിയത്. നിരവധിതവണ മാലിന്യം തള്ളാനെത്തുന്നവരെ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ട്. എന്നാല്‍, ഇവര്‍ക്കെതിരെ കാര്യമായ നിയമനടപടി സ്വീകരിച്ചിട്ടില്ല. എറണാകുളം, ആലപ്പുഴ ജില്ലകളില്‍ നിന്നുള്ള സംഘങ്ങളാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മാലിന്യം തള്ളുന്നതിന് ഇവര്‍ക്കെല്ലാം വന്‍തുകയാണ് ലഭിക്കുന്നത്. ഇപ്പോള്‍ റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ മൂക്ക് പൊത്തേണ്ട അവസ്ഥയാണ്. കക്കൂസ് മാലിന്യം വഴിയരികില്‍ തള്ളുന്ന സാമൂഹിക വിരുദ്ധരെ കണ്ടെത്തി ഉടന്‍ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ നാനാടം ബ്രാഞ്ച് സെക്രട്ടറി അജേഷ്, അസി. സെക്രട്ടറി ദിലീപ് എന്നിവര്‍ ആവശ്യപ്പെട്ടു. --------- ചിത്രം: KTL Waste വൈക്കം-എറണാകുളം റോഡില്‍ നാനാടത്തിനും ഇത്തിപ്പുഴ പാലത്തിനും ഇടയിലെ കുളത്തില്‍തള്ളിയ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുകിയതോടെ അഗ്നിരക്ഷ സേന റോഡ് കഴുകുന്നു ---- വനിത സ്വയംസുരക്ഷ പരിശീലനം വൈക്കം: സ്ത്രീസുരക്ഷക്കായി വൈക്കം ജനമൈത്രി പൊലീസിന്‍റെയും ജനമൈത്രി സമിതിയുടെയും നേതൃത്വത്തില്‍ നഗരസഭയുടെ സഹകരണത്തോടെ രൂപവത്​കരിച്ച വനിത സെല്‍ഫ് ഡിഫന്‍സ് ഗ്രൂപ്പിന്‍റെ വാര്‍ഡുതല പരിശീലനം ആരംഭിച്ചു. ഒമ്പത്​, 11, 12 വാര്‍ഡുകളില്‍നിന്നുള്ള 50 വനിതകള്‍ക്ക് പൊലീസ് വനിത പരിശീലകരായ ഷേമ സുഭാഷ്, പി. ശിശിര മോള്‍, നീതുദാസ് എന്നിവരാണ്​ പരിശീലനം നല്‍കുന്നത്​. അയ്യര്‍കുളങ്ങര യു.പി സ്‌കൂളില്‍ നടന്ന പരിപാടി നഗരസഭ ചെയര്‍പേഴ്‌സൻ രേണുക രതീഷ് ഉദ്ഘാടനം ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ അജ്മല്‍ ഹുസൈന്‍ അധ്യക്ഷതവഹിച്ചു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.ടി സുഭാഷ്, ഡിഫന്‍സ് ഗ്രൂപ് പ്രോഗ്രാം കണ്‍വീനര്‍ പി. സോമന്‍പിള്ള, ജനമൈത്രി പി.ആര്‍.ഒ ടി.ആര്‍. മോഹനന്‍, സി.ആര്‍.ഒ ബി. സിജി, ബീറ്റ് ഓഫിസര്‍മാരായ സിന്ധു ഹരിദാസ്, ജോസഫ് തോമസ്, കനക ജയകുമാര്‍, ഷൈനി, രേഷ്മ എന്നിവര്‍ സംസാരിച്ചു. ------ ചിത്രം: KTL Self defence വനിത സ്വയംസുരക്ഷ പരിശീലനം അയ്യര്‍കുളങ്ങര യു.പി സ്‌കൂളില്‍ വൈക്കം നഗരസഭ ചെയര്‍പേഴ്സൻ രേണുക രതീഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.