വഴിയോര കച്ചവട തൊഴിലാളി വാഹന ജാഥ സമാപിച്ചു

കാഞ്ഞിരപ്പള്ളി: വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (വി.കെ.ടി.എഫ്- സി.ഐ.ടി.യു) സംസ്ഥാന വാഹന പ്രചരണജാഥക്ക് ജില്ലയിൽ ഉജ്ജ്വല സമാപനം. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ഇഖ്ബാൽ ക്യാപ്റ്റനും സംസ്ഥാന പ്രസിഡന്‍റ്​ ഡോ. കെ.എസ്. പ്രദീപ്കുമാർ വൈസ് ക്യാപ്റ്റനുമായ ജാഥയുടെ ജില്ലതല സമാപന പൊതുയോഗം സി.ഐ.ടി.യു ജില്ല ട്രഷറർ വി.പി. ഇബ്രാഹീം ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാനും സി.ഐ.ടി.യു ഏരിയ പ്രസിഡന്‍റുമായ പി.കെ. നസീർ അധ്യക്ഷതവഹിച്ചു. സി.പി.എം ജില്ല കമ്മിറ്റി അംഗം ഷമീം അഹമ്മദ്, സി.ഐ.ടി.യു ജില്ല ജോ. സെക്രട്ടറി വി.പി. ഇസ്മായിൽ, പി.എൻ. പ്രഭാകരൻ, സി.ഐ.ടി.യു ഏരിയ സെക്രട്ടറി പി.എസ്. സുരേന്ദ്രൻ, വി.കെ.ടി.എഫ് ട്രഷറർ എം. ബാപ്പൂട്ടി, സംസ്ഥാന വൈസ് പ്രസിഡന്‍റ്​ അക്ബർ കാനാത്ത്, ജില്ല ജനറൽ സെക്രട്ടറി എം.എച്ച്. സലീം, സംസ്ഥാന കമ്മിറ്റി അംഗം സലീന മജീദ്, ജില്ല കമ്മിറ്റി അംഗം എം.ജി റെജി, കെ.എം. അഷ്​റഫ് എന്നിവർ സംസാരിച്ചു. സംസ്ഥാനത്തെ അഞ്ചുലക്ഷത്തോളം വരുന്ന വഴിയോര കച്ചവടത്തൊഴിലാളികൾക്കായി സമഗ്രനിയമം നടപ്പിലാക്കുക, ലൈസൻസ് അനുവദിക്കുക, ചില്ലറ വ്യാപാര രംഗത്തെ കോർപറേറ്റ്​വത്​കരണം അവസാനിപ്പിക്കുക, വർഗീയതയെ ചെറുക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ജൂൺ ഒന്നിന് വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ നടത്തുന്ന രാജ്ഭവൻ മാർച്ചിന്‍റെ പ്രചരണാർഥമാണ് ജാഥ. ---------- KTL WBL CPM വഴിയോര കച്ചവട തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന വാഹന പ്രചാരണ ജാഥയുടെ ജില്ലതല സമാപന പൊതുയോഗം സി.ഐ.ടി.യു ജില്ല ട്രഷറർ വി.പി. ഇബ്രാഹീം ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.