കുടുംബശ്രീ വാര്‍ഷികാഘോഷം

കങ്ങഴ: കങ്ങഴ പഞ്ചായത്തില്‍ കുടുംബശ്രീയുടെ വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് സാസ്കാരിക ഘോഷയാത്രയും പൊതുസമ്മേളനവും നടത്തി. പത്തനാട് ദേവീക്ഷേത്ര മൈതാനത്തുനിന്ന്​ ആരംഭിച്ച ഘോഷയാത്ര പഞ്ചായത്ത്​ ഓഫിസിന് മുന്നില്‍ സമാപിച്ചു. പൊതുസമ്മേളനം വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. റംലാബീഗം അധ്യക്ഷത വഹിച്ചു. ബ്ലോക്ക്​ അംഗം ശ്രീകല ഹരി, വൈസ് പ്രസിഡന്റ് എ.എം. മാത്യു, പഞ്ചായത്തംഗങ്ങളായ എം.എ. അന്ത്രയോസ്, ജയ സാജു, വത്സലകുമാരി കുഞ്ഞമ്മ, മിനി നാരായണന്‍, അനു ബിനോയി, എന്‍.എം. ജയലാല്‍, എ.എച്ച്. ഷിയാസ് തുടങ്ങിയവര്‍ സംസാരിച്ചു. -------- ......... കങ്ങഴ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ മുകേഷ് കെ. മണി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.