മുണ്ടക്കയം: വേലനിലം കുടിവെള്ള പദ്ധതിക്കുവേണ്ടി നിര്‍മിച്ച ചെക്ഡാമില്‍നിന്ന് മണലും എക്കലും നീക്കാത്ത പഞ്ചായത്തിൻെറ പക്ഷപാത നിലപാട് അവസാനിപ്പിക്കണമെന്നും പദ്ധതിയെ തകര്‍ക്കരുതെന്നും സംരക്ഷണ സമിതി ആവശ്യപ്പെട്ടു. പ്രളയശേഷം ആദ്യഘട്ടത്തില്‍ മണല്‍ സ്വന്തം നിലയില്‍ നീക്കണമെന്നും ഇതിന് പിന്നീട് ഫണ്ട് അനുവദിക്കാമെന്നുമുള്ള അധികാരികളുടെ വാക്ക് വിശ്വസിച്ച് ഭീമമായ തുക മുടക്കി കുടിവെള്ള പദ്ധതി കമ്മിറ്റി സ്വന്തം നിലയില്‍ മണല്‍ ഒരു പരിധിവരെ നീക്കിയിരുന്നു. എന്നാല്‍, പിന്നീടുണ്ടായ മലവെള്ളപ്പാച്ചിലില്‍ വീണ്ടും ചെക്ക് ഡാം നികന്നു. ഇതേതുടര്‍ന്ന് പല സമയത്തും നാട്ടുകാരും കമ്മിറ്റിയും പുതിയ പദ്ധതിയില്‍പെടുത്തി ചെക്ക്ഡാമിലെ മണല്‍ നീക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഭരണസമിതി തയാറായിട്ടില്ല. 2004ല്‍ മുന്‍ എം.എല്‍.എ കെ.വി. കുര്യന്‍ മുന്‍കൈ എടുത്ത് സ്ഥാപിച്ച പദ്ധതിയില്‍നിന്ന് കൂട്ടിക്കല്‍ പഞ്ചായത്തിലെ ചപ്പാത്ത് ഭാഗം മുതല്‍ മുണ്ടക്കയം പഞ്ചായത്തിലെ ചെളിക്കുഴി വരെ 800 കുടുംബങ്ങള്‍ക്ക് ജലം ലഭിക്കുന്നുണ്ട്. ഭരണസമിതി തീരുമാനമെടുത്ത് നല്‍കിയാല്‍ മണല്‍ നീക്കാമെന്നാണ് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വിഷയത്തില്‍ ഉടൻ തീരുമാനമുണ്ടാകണമെന്ന് ജനകീയ സമിതി ഭാരവാഹികളായ മോനിച്ചന്‍ വാഴവേലി, ഔസേപ്പച്ചന്‍ ചെറ്റക്കാട്ട് എന്നിവര്‍ ആവശ്യപ്പെട്ടു. ----- KTL WBL Velanilam Kudi Vellam വേലനിലത്ത് പുല്ലകയാർ ചളി നിറഞ്ഞനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.