ഈരാറ്റുപേട്ട: പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിനു മുമ്പ് അൽമനാർ പബ്ലിക് സ്കൂളിലെ അധ്യാപകർക്ക് വേണ്ടി രണ്ടുദിവസത്തെ നടത്തി. ഐ.ജി.ടി ചെയർമാൻ കെ.പി. ബഷീർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസത്തിന്റെ സമഗ്ര മാറ്റം, മാറുന്ന കാലത്ത് കുട്ടികളോടുള്ള അധ്യാപകരുടെ സമീപനം, ഫലപ്രദമായ സമൂഹമാധ്യമ ഉപയോഗം, കുട്ടികളുടെ സമഗ്ര പുരോഗതി തുടങ്ങിയ വിഷയങ്ങളിൽ ക്ലാസും ചർച്ചയും നടത്തി. വി കെയർ കൗൺസലിങ് ആൻഡ് ട്രെയിനിങ് സെന്ററിന്റെ മേൽനോട്ടത്തിൽ പി.എസ്. ഷിനാജ് നേതൃത്വം നൽകി. വി.എം. സിറാജ്, റാഷിദ് ഖാൻ, മിനി അജയ്, പി.കെ. ഷാഫി എന്നിവർ സംസാരിച്ചു. -------- പടം അൽമനാർ പബ്ലിക് സ്കൂളിലെ അധ്യാപകർക്ക് വേണ്ടി നടത്തിയ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.