എം.ജി സർവകലാശാല

ഇന്നത്തെ പരീക്ഷകൾ മാറ്റി കോട്ടയം: മേയ് 27നും മേയ് 30നും നടത്താനിരുന്ന നാലാം സെമസ്റ്റർ സി.ബി.സി.എസ് (2019 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് / റീഅപ്പിയറൻസ്/ 2018, 2017 അഡ്മിഷനുകൾ - റീഅപ്പിയറൻസ്), സൈബർ ഫോറൻസിക് (സി.ബി.സി.എസ്-2019 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് / റീഅപ്പിയറൻസ്) പരീക്ഷകൾ യഥാക്രമം ജൂൺ 10, 14 തീതതികളിലേക്ക് മാറ്റി. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല. പരീക്ഷകൾ മാറ്റി മേയ് 31ന് തുടങ്ങാനിരുന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് (2019 അഡ്മിഷൻ-സ്‌പെഷൽ സപ്ലിമെന്ററി - പരാജയപ്പെട്ടവർക്ക്) ബിരുദ പരീക്ഷകൾ ജൂൺ രണ്ടിന് ആരംഭിക്കുന്ന വിധം പുനഃക്രമീകരിച്ചു. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല. മേയ് 31ന് തുടങ്ങാനിരുന്ന അഞ്ചാം സെമസ്റ്റർ ബി.എ/ ബി.കോം (സി.ബി.സി.എസ് -2017, 2018 അഡ്മിഷനുകൾ - റീഅപ്പിയറൻസ് -അഡീഷനൽ ഇലക്ടിവ് വിദ്യാർഥികൾ - പ്രൈവറ്റ് രജിസ്‌ട്രേഷൻ) ബിരുദ പരീക്ഷകൾ ജൂൺ രണ്ടിന് ആരംഭിക്കുന്ന വിധം പുനഃക്രമീകരിച്ചു. പരീക്ഷ കേന്ദ്രത്തിന് മാറ്റമില്ല. വാക്​-ഇൻ ഇന്റർവ്യൂ കോട്ടയം തലപ്പാടി, അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ മൾട്ടി ടാസ്‌കിങ്​ ഓഫിസറുടെ (എം.ടി.ഒ.) ഒരു ഒഴിവിലേക്ക് മൂന്ന് മാസത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് എം.ടെക്, എം.സി.എ, എം.എസ്​സി ഇൻഫർമേഷൻ ടെക്‌നോളജി / കമ്പ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്കായി വാക്​-ഇൻ ഇന്റർവ്യൂ നടത്തുന്നു. സർക്കാർ ഓഫിസുകളിലോ, സർവകലാശാലകളിലോ ഡി.ഡി.എഫ്.എസ്, ഇ-ഓഫിസ്, ഓഫിസ് ഓട്ടോമേഷൻ, ജി.എസ്.ടി, ഇ-ടെൻഡർ ജോലികൾ മൂന്ന് വർഷത്തിൽ കുറയാതെ ചെയ്തവരെയാണ് പരിഗണിക്കുക. കൂടാതെ പി.എഫ്.എം.എസിൽ പ്രവർത്തന പരിചയമോ പരിശീലനമോ ലഭിച്ചവർക്ക് മുൻഗണന ഉണ്ടായിരിക്കും. യോഗ്യരായ ഉദ്യോഗാർഥികൾ ജൂൺ ആറിന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം പുതുപ്പള്ളി, തലപ്പാടിയിലെ അന്തർ സർവകലാശാല ബയോമെഡിക്കൽ ഗവേഷണ കേന്ദ്രത്തിൽ (ഐ.യു.സി.ബി.ആർ) ഹാജരാകണം. വിശദ വിവരങ്ങൾക്ക്: 9495546818.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.