രണ്ടുകിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

പാലാ: പൂവരണിയില്‍ വില്‍പനക്ക്​ വീട്ടില്‍ സൂക്ഷിച്ച 1.800 കിലോ കഞ്ചാവുമായി യുവാവിനെ എക്​​സൈസ്​ അറസ്റ്റ്​ ചെയ്തു. പാലാ മീനച്ചില്‍ കുളിരുപ്ലാക്കല്‍ ജോയിസാണ്​ (35) അറസ്റ്റിലായത്​. പൂവരണിയിലെ പ്രതിയുടെ വീട്​ കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്തവില്‍പന നടക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനിടെയാണ് വീട്ടില്‍ വില്‍പനക്ക്​ കഞ്ചാവ് എത്തിയതായി അറിഞ്ഞത്​. തുടര്‍ന്ന് അര്‍ധരാത്രിയോടെ വീടുവളഞ്ഞ്​ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജീവ് ബി. നായർ, പാലാ എക്സൈസ് ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, അസി. ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, പ്രിവന്‍റിവ് ഓഫിസര്‍മാരായ എ.പി. ബാലചന്ദ്രന്‍, ബി. ആനന്ദ് രാജ്, സന്തോഷ് മൈക്കിള്‍, സിവില്‍ ഓഫിസര്‍മാരായ പി.എസ്. സുമോദ്, അരുള്‍ ലാല്‍, ഹരികൃഷ്ണന്‍, പ്രവീണ്‍ പി. നായര്‍, പാര്‍വതി രാജേന്ദ്രന്‍, ഡ്രൈവര്‍മാരായ സി.കെ. അനസ്, പി.ജി. സന്തോഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.