പത്രഏജന്‍റിൻെറ സ്കൂട്ടർ കത്തിനശിച്ചു കുടമാളൂർ: പത്രഏജന്‍റ് കുടമാളൂർ നവ്യാഭവനിൽ ടി.കെ. അനിൽകുമാറിൻെറ വീട്ടുമുറ്റത്ത് സൂക്ഷിച്ചിരുന്ന സ്കൂട്ടർ കത്തിനശിച്ചു. വ്യാഴാഴ്ച പുലർച്ച അഞ്ചോടെയാണ് സംഭവം. അനിൽകുമാർ പത്രക്കെട്ട് എടുക്കാൻ പോയ സമയത്ത് സ്കൂട്ടർ വീട്ടുമുറ്റത്തുണ്ടായിരുന്നു. അഞ്ചോടെ സ്കൂട്ടർ കത്തുന്നതായി അയൽക്കാർ പറഞ്ഞപ്പോഴാണ് വീട്ടുകാർ ശ്രദ്ധിച്ചത്. ടാങ്കിൽ പെട്രോൾ ഉണ്ടായിരുന്നെങ്കിലും പൊട്ടിത്തെറിക്കാതിരുന്നതുകൊണ്ട് വലിയ നാശനഷ്ടങ്ങൾ ഒഴിവായി. സമീപത്തിരുന്ന മറ്റൊരു സ്കൂട്ടറിൻെറ പിൻഭാഗവും കത്തി. സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന ആർ.സി. ബുക്ക് ഒഴികെ മുഴുവൻ രേഖകളും കത്തിനശിച്ചു. വെസ്റ്റ് പൊലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചു. -------- KTL SCOOTER: കുടമാളൂർ നവ്യാഭവനിൽ ടി.കെ. അനിൽകുമാറിൻെറ സ്കൂട്ടർ കത്തിനശിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.