ഗതാഗത നിരോധനം

കോട്ടയം: മൂന്നിലവ് പഞ്ചായത്ത് ടൗൺ-മേച്ചാൽ റോഡിലെ കടപുഴ പാലത്തിൽ ഭാരം കയറ്റിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി കലക്ടർ അറിയിച്ചു. ------ കമ്പ്യൂട്ടർ കോഴ്സിൽ സീറ്റ്​ ഒഴിവ് കോട്ടയം: പാമ്പാടി എൽ.ബി.എസ് ഉപകേന്ദ്രത്തിൽ ഇന്‍റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ്​​ മെയിന്‍റനൻസ് ആൻഡ്​​ നെറ്റ് വർക്കിങ്​ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയാണ് യോഗ്യത. പട്ടികജാതി-വർഗം, മറ്റ് അർഹതപ്പെട്ട സമുദായം എന്നീ വിഭാഗം വിദ്യാർഥികൾക്ക് നിയമാനുസൃത ഫീസ്​ ആനുകൂല്യം ലഭിക്കും. വിശദ വിവരങ്ങൾക്ക്​: www.lbscentre.kerala.gov.in. ഫോൺ: 9895041706. ------ പി.എസ്.സി അഭിമുഖം കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ മലയാളം മീഡിയം യു.പി സ്കൂൾ ടീച്ചർ (കാറ്റഗറി നമ്പർ 517/2019) തസ്തികയുടെ അഭിമുഖം ജൂൺ മൂന്നിന് കോട്ടയം പി.എസ്.സി ഓഫിസിൽ നടത്തും. തിരിച്ചറിയൽ രേഖ, യോഗ്യത, കമ്യൂണിറ്റി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.