കരിമണ്ണൂർ: മേൽക്കൂര പൊളിച്ചുമാറ്റിയ വീടിന്‍റെ ഭിത്തി മറിഞ്ഞു വീണ് അഞ്ചര വയസ്സുകാരൻ മരിച്ചു. മുളപ്പുറം ഈന്തുങ്കൽ പരേതനായ ജെയ്സന്‍റെ (കുട്ടായി) മകൻ റയാൻ ജോർജ് ജെയ്സനാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയാണ് അപകടം. മേൽക്കൂര പൊളിച്ചുനീക്കിയ പഴയ വീടിന്‍റെ വെട്ടുകല്ലുകൊണ്ടുള്ള ഭിത്തി മഴയിൽ കുതിർന്ന് സമീപത്ത് കളിച്ചുകൊണ്ടിരുന്ന റയാന്‍റെ ദേഹത്തേക്ക് ഇടിഞ്ഞു വീഴുകയായിരുന്നു. ഉടൻ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുളപ്പുറം അംഗൻവാടിയിലെ വിദ്യാർഥിയാണ്. മാതാവ്: രേഷ്മ. സഹോദരങ്ങൾ: റോസ് മേരി, റോണി, റീനു (വിദ്യാർഥികൾ). ചിത്രം TDD Rayan George-death-karimannoor
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.