വിധവ വയോജന ക്ഷേമസംഘം സംസ്ഥാന സമ്മേളനം

കോട്ടയം: കേരള 30ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10.30ന് സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേമപെന്‍ഷന്‍ അയ്യായിരമായി വര്‍ധിപ്പിച്ച് മാസം തോറും വിതരണം ചെയ്യുക, വിധവകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് ഒരു ലക്ഷം രൂപവരെ പലിശരഹിത വായ്പ അനുവദിക്കുക, വിധവകള്‍ക്ക് ഭൂമിയും വീടും നല്‍കുക, വിധവകളുടെ വായ്പകള്‍ എഴുതിത്തള്ളുക, വയോജനങ്ങള്‍ക്ക് 1500 രൂപ മെഡിക്കല്‍ അലവന്‍സ് നല്‍കുക, വിധവ വയോജന ക്ഷേമ കമീഷന്‍ രൂപവത്​കരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പാക്കണമെന്ന് സംസ്ഥാന സമ്മേളനം ആവശ്യപ്പെടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.