കോട്ടയം: 2013ൽ നിർത്തലാക്കിയ സ്റ്റാറ്റ്യൂട്ടറി പെൻഷൻ സമ്പ്രദായം പുനഃസ്ഥാപിക്കണമെന്ന് കേരള പൊലീസ് അസോ. ജില്ല സമ്മേളനം ആവശ്യപ്പെട്ടു. പൊലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കണക്കിലെടുത്ത് സർക്കാർ ജീവനക്കാർക്ക് മുടങ്ങിക്കിടക്കുന്ന ഇ.എൽ സറണ്ടർ പൊലീസ് ഉദ്യോഗസ്ഥർക്ക് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും യോഗം പ്രമേയത്തിൽ ആവശ്യപ്പെട്ടു. ഈരയിൽകടവ് ആൻസ് കൺവെൻഷൻ സെന്‍ററിൽ ആരംഭിച്ച സമ്മേളനം ജില്ല പൊലീസ് മേധാവി ഡി.ശിൽപ ഉദ്‌ഘാടനം ചെയ്‌തു. ജില്ല പ്രസിഡന്‍റ് ബിനു കെ.ഭാസ്കർ അധ്യക്ഷതവഹിച്ചു. ക്രൈംബ്രാഞ്ച് എസ്.പി സാബു മാത്യു മുഖ്യാഥിതിയായി. കെ.പി.എ എക്‌സി. അംഗം എസ്. ജയരാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പാലാ എ.എസ്.പി പി. നിധിൻ രാജ്, കെ.പി.എ സംസ്ഥാന ജോ. സെക്രട്ടറി ഇ.വി. പ്രദീപൻ, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി ടി.ആർ. ജയകുമാർ, കെ.പി.ഒ.എ സെക്രട്ടറി എം.എസ്. തിരുമേനി, കെ.പി.എ സംസ്ഥാന നിർവാഹക സമിതി അംഗം പി.എസ്. അജേഷ്‌കുമാർ, ജില്ല പൊലീസ് സൊസൈറ്റി സ്ഥാപകാംഗം സി.എസ്. രാജപ്പൻ, സി.പി. തങ്കപ്പൻ എന്നിവർ സംസാരിച്ചു. കുടുംബസംഗമം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി ഉദ്‌ഘാടനം ചെയ്‌തു. കെ.പി.എ വൈസ് പ്രസിഡന്‍റ് പി.ആർ. രജ്ഞിത്കുമാർ അധ്യക്ഷതവഹിച്ചു. അഡീ.എസ്.പി എസ്. സുരേഷ്‌കുമാർ മുഖ്യാതിഥിയായി. കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. വ്യാഴാഴ്‌ച രാവിലെ 10ന് പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്‌ഘാടനം ചെയ്യും. പടം KTL POLICE ASSO കേരള പൊലീസ് അസോ. ജില്ല സമ്മേളനം ജില്ല പൊലീസ് മേധാവി ഡി. ശിൽപ ഉദ്‌ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.