നെടുംകുന്നം: ഉദയ്പുര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ ജോസഫ് പതാലില്‍ സന്യസ്തർക്ക് മാതൃകയായിരുന്നെന്ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. ജോസഫ് പതാലിലിന്റെ 41ാം ചരമദിനത്തോടനുബന്ധിച്ച് നെടുംകുന്നം പള്ളി പാരിഷ്ഹാളില്‍ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടവക വികാരി ജേക്കബ് അഞ്ചുപങ്കില്‍ അധ്യക്ഷത വഹിച്ചു. കലക്ടര്‍ പി.കെ. ജയശ്രീ പുരസ്‌കാര വിതരണം നടത്തി. ജോബ് മൈക്കിള്‍ എം.എല്‍.എ, ഉദയ്പുര്‍ രൂപത വികാരി ജനറല്‍ ഫാ. ജോര്‍ജ് ചാമക്കാല, സിസ്റ്റര്‍ ആനി പ്രസന്ന, ഫാ. ചാക്കോ പുതിയാപറമ്പില്‍, ഫാ. ടിജോ പതാലില്‍ എന്നിവർ സംസാരിച്ചു. പടം നെടുംകുന്നം പള്ളി പാരിഷ്ഹാളില്‍ നടത്തിയ ജോസഫ് പതാലില്‍ അനുസ്മരണ സമ്മേളനം ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.