നെടുങ്കണ്ടം: അംഗൻവാടിയില്‍ ക്ലാസിന് പോകണമെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ പ്രായപൂര്‍ത്തിയാകാത്ത ഇരട്ട സഹോദരിമാരെ സേലം സ്വദേശികളായ യുവാക്കളോടൊപ്പം പൊലീസ് കണ്ടെത്തി. സേലം പെരുമ്പല്ലൂര്‍ സ്വദേശികളായ കൗദ്ധിക്, മുരളി എന്നിവര്‍ക്കൊപ്പമാണ് 17കാരികളായ സഹോദരിമാർ വീടുവിട്ടിറങ്ങിയത്. സമൂഹമാധ്യമത്തിലെ ചാറ്റിങ്ങിലൂടെയാണ് ഇവരെ പരിചയപ്പെട്ടത്. കമ്പംമെട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബുധനാഴ്ച രാവിലെ സമീപത്തെ അംഗൻവാടിയില്‍ ക്ലാസിന് പോകണമെന്ന് പറഞ്ഞ് വീട്ടില്‍നിന്ന് ഇറങ്ങിയ സഹോദരിമാർ കമ്പംമെട്ട് ചെക്ക്പോസ്റ്റിലൂടെ കമ്പം-കമ്പംമെട്ട് റോഡില്‍ എത്തി. ഇവിടെ കാത്തുനിന്ന യുവാക്കളില്‍ ഒരാള്‍ ബൈക്കിലും മറ്റേയാള്‍ കാറിലും പെണ്‍കുട്ടികളെ കടത്തിക്കൊണ്ടു പോകുകയായിരുന്നു. ഇതിനിടെ പെണ്‍കുട്ടിയും യുവാവും ബൈക്കില്‍ പോകുന്നത് കണ്ട് പെണ്‍കുട്ടികളുടെ ബന്ധുവായ യുവാവ് വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബന്ധുക്കളും നാട്ടുകാരും പൊലീസും ചേര്‍ന്ന് കമ്പത്തുനിന്ന് നാലുപേരെയും പിടികൂടുകയായിരുന്നു. കമ്പംമെട്ട് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച യുവാക്കളില്‍നിന്ന് വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്ന് ഇൻസ്പെക്ടർ വി.എസ്. അനില്‍കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.