തലയോലപ്പറമ്പ് പോസ്റ്റ്​ ഓഫിസിലേക്ക് മാർച്ച്​

തലയോലപ്പറമ്പ്: പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് എൻ.ആർ.ഇ.​ജി വർക്കേഴ്സ് യൂനിയൻ തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് പോസ്റ്റ്​ ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം ഏരിയ സെക്രട്ടറി കെ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു. എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ ഏരിയ കമ്മിറ്റി അംഗം രഞ്ജിനി ദാസ് അധ്യക്ഷതവഹിച്ചു. യൂനിയൻ ഏരിയ സെക്രട്ടറി എ.പി. ജയൻ, വി.കെ. രവി, കെ. കെ. ബാബുക്കുട്ടൻ, ടി. എസ്. താജു, ജയ അനിൽ, പി.സി പീറ്റർ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.