ചങ്ങനാശ്ശേരി ബൈപാസ് നാലുവരിപ്പാതയായി വികസിപ്പിക്കണം: ലെന്‍സ്‌ഫെഡ്

ചങ്ങനാശ്ശേരി: നഗരസഭ മാസ്റ്റര്‍ പ്ലാന്‍ പുതുക്കുന്നതിനോട്​ അനുബന്ധിച്ച് ലെന്‍സ്‌ഫെഡ് ചങ്ങനാശ്ശേരി ഏരിയ കമ്മിറ്റി നടത്തിയ സെമിനാര്‍ സംസ്ഥാന സമിതി അംഗം ജോഷി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. ചങ്ങനാശ്ശേരി നഗരവികസനത്തിന്‍റെ ഭാഗമായി റെയില്‍വേ ജങ്​ഷനിലെ ഫ്ലൈ ഓവറിനോടൊപ്പം ളായിക്കാട്ട് മുതല്‍ പാലാത്രചിറ വരെ നാലുവരി പാതയായി വികസിപ്പിക്കണമെന്ന് സെമിനാർ ആവശ്യപ്പെട്ടു. ജനറല്‍ കണ്‍വീനര്‍ ചെറിയാന്‍ നെല്ലുവേലി അധ്യക്ഷതവഹിച്ചു. ജയിംസ് കുറിയാക്കോസ്,പി.എ. നെജിമോന്‍ , ജോസഫ് അറയ്ക്കല്‍, പോള്‍ ആന്‍റണി, നാരായണശര്‍മ, പി.കെ. മധു, സെബാസ്റ്റ്യന്‍ ചെറിയാന്‍, മാര്‍ട്ടിന്‍ വള്ളപ്പുര, ടോണി കെ. തോമസ് തുടങ്ങിയവര്‍ സംസാരിച്ചു. KTL CHR 2 Lensfed ചങ്ങനാശ്ശേരിയിൽ ലെന്‍സ്‌ഫെഡ് നടത്തിയ സെമിനാര്‍ ജോഷി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.