മണിമല: കൊന്നക്കുളം ക്ഷീരോൽപാദക സംഘത്തിലെ മാലിന്യനിർമാർജന പദ്ധതി ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ആദ്യപദ്ധതിയാണിത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് അധ്യക്ഷത വഹിച്ചു. മണിമല പഞ്ചായത്ത് പ്രസിഡന്‍റ് ജയിംസ് പി. സൈമൺ, ജില്ല പഞ്ചായത്ത് അംഗം ശുഭേഷ് സുധാകരൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് സാജൻ കുന്നത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അതുല്യ ദാസ്, എമേഴ്‌സൺ ദേവസ്യ, ജയശ്രീ ഗോപിദാസ്, ജോളി മടുക്കക്കുഴി, ടി.ജെ. മോഹനൻ, മോളി മൈക്കിൾ, വി.കെ. ബാബു, സുനി വർഗീസ്, റോസമ്മ ജോൺ, സിറിൽ തോമസ്, ബിനോയി വർഗീസ്, ജില്ല ഡെപ്യൂട്ടി ഡയറക്ടർ മിനി ജോസഫ്, ക്ഷീരവികസന ഓഫിസർ ജിസ ജോസഫ്, ഡെയറി ഫാം ഇൻസ്ട്രക്ടർമാരായ കണ്ണൻ, ദേവി, സംഘം പ്രസിഡന്റ് മധു കെ. മാത്യു എന്നിവർ സംസാരിച്ചു. KTL VZR 3 Anto Antony MP ചിത്രവിവരണം കൊന്നക്കുളം ക്ഷീരോൽപാദക സംഘത്തിൽ ജില്ലയിലെ ആദ്യമാലിന്യ നിർമാർജന പദ്ധതി ആന്‍റോ ആന്‍റണി എം.പി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.