'വേണം, മുണ്ടക്കയത്ത്​ കാമറയുടെ കണ്ണുകൾ'

മുണ്ടക്കയം: മുണ്ടക്കയം നഗരത്തെ നിരീക്ഷണത്തിലാക്കാൻ കാമറകൾ സ്ഥാപിക്കണം എന്ന ആവശ്യം ശക്തമാകുന്നു. അപകടങ്ങൾ, മോഷണം സാമൂഹികവിരുദ്ധ ശല്യം, സംഘർഷങ്ങൾ തുടങ്ങിയവ പതിവാകുമ്പോൾ കാമറാക്കണ്ണുകൾ വഴിയുള്ള പൊലീസ് നിരീക്ഷണം ശക്തമായാൽ പ്രശ്നങ്ങൾക്ക് പരിഹാരമാകും. ബൈപാസ് റോഡിൽ ഉൾപ്പെടെ സാമൂഹികവിരുദ്ധ ശല്യം വ്യാപകമാണ്. ടൗണിൽ ഉണ്ടാകുന്ന പല അപകടങ്ങളിലും സംഘർഷസംഭവങ്ങളിലും പൊലീസ് വ്യാപാരസ്ഥാപനങ്ങളിലെ കാമറകളെയാണ് ആശ്രയിക്കുന്നത്. പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ മുണ്ടക്കയം ടൗണിൽ കാമറകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ട പദ്ധതിക്ക് പക്ഷേ, ഡി.പി.സി അംഗീകാരം ലഭിച്ചില്ല. പഞ്ചായത്ത് ഫണ്ട് ഇതിനായി ഉപയോഗപ്പെടുത്താൻ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. ഇനി സ്വകാര്യ കമ്പനിവഴി പദ്ധതി നടപ്പാക്കാനാണ് അധികൃതർ നീക്കം നടത്തുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.