മുക്കൂട്ടുതറയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കൾ

എരുമേലി: വ്യാപാരിയുമായി വാക്കേറ്റം കൈയാങ്കളിയിൽ എത്തിയതോടെ മുക്കൂട്ടുതറ ടൗണിൽ അരമണിക്കൂറിലധികം യുവാക്കൾ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തിങ്കളാഴ്ച രാത്രി 7.15 ഓടെയാടെ സംഭവം. മുക്കൂട്ടുതറ ടൗണിലെ ഒരു മൊബൈൽ കടയിലെത്തിയ രണ്ട് യുവാക്കളുമായി ഫോൺ ശരിയാക്കുന്നതുമായി ബന്ധപ്പെട്ട വിഷയം കൈയാങ്കളിയിൽ എത്തി. യുവാക്കളെ അനുനയിപ്പിക്കാൻ ശ്രമമുണ്ടായെങ്കിലും വീണ്ടും വ്യാപാരിയെ മർദിക്കാൻ ശ്രമിച്ചതോടെ നാട്ടുകാരും ഇടപെട്ടു. ഇതിനിടെ യുവാക്കളുടെ വീട്ടുകാരും ബന്ധുക്കളും സ്ഥലത്തെത്തി ഇരുവരെയും ഓട്ടോയിൽകയറ്റി കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അനുനയിപ്പിക്കാൻ ശ്രമിച്ച നാട്ടുകാരിൽ ചിലരെ യുവാക്കൾ മർദിക്കാൻ ശ്രമിച്ചു. സംഭവം നടന്ന് അരമണിക്കൂറിലധികം കഴിഞ്ഞാണ് എരുമേലിയിൽനിന്ന്​ പൊലീസ് സ്ഥലത്തെത്തിയത്. ഇരുവരെയും പൊലീസ് പണിപ്പെട്ടാണ് ജീപ്പിൽ കയറ്റി സ്റ്റേഷനിൽ എത്തിച്ചത്. എത്താൻ വൈകിയതിൽ നാട്ടുകാരിൽ ചിലർ പൊലീസിനെതിരെയും തിരിഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.