മുക്കട- പ്ലാച്ചേരി റോഡിൽ വീണ്ടും വാഹനാപകടം; രണ്ടുപേർക്ക് പരിക്ക്

എരുമേലി: മുക്കട- പ്ലാച്ചേരി റോഡിൽ ട്രാവലറുമായി കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്കും യാത്രക്കാരനും പരിക്ക്. മുണ്ടക്കയം പനയ്ക്കച്ചിറ സ്വദേശികളായ ഷിജോ, ഉണ്ണി എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട്​ നാലോടെയാണ് അപകടം. മുക്കടയിൽനിന്ന്​ പത്തനംതിട്ടയിലേക്ക് പോകുകയായിരുന്ന ട്രാവലർ എതിരെ വന്ന ഓട്ടോയുമായി കൂട്ടിയിടിച്ചു. അപകടത്തിൽ പരിക്കേറ്റ ഇരുവരെയും നാട്ടുകാർ ഉടൻ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ ഉണ്ണിയെ പിന്നീട് കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിൽ എത്തിച്ചു. മണിമല പൊലീസും സ്ഥലത്തെത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ഈ റോഡിലുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.