തലക്ക്​ മീതെ ഇരുനില മാളിക

പെരുവ: നൂറ്റാണ്ടുകൾ പഴക്കമുള്ള ഇടിഞ്ഞുവീഴാറായ ഇരുനില മാളിക വഴിയാത്രക്കാർക്കും നാട്ടുകാർക്കും ഭീഷണിയാകുന്നു. പെരുവ-കടുത്തുരുത്തി റോഡിൽ പെരുവ മാർക്കറ്റ് ജങ്​ഷന് സമീപമാണ് കെട്ടിടം. 100 വർഷത്തിലധികം പഴക്കമുണ്ട്​. ഇതിന്‍റെ ഒരു ഭാഗം ഏതുസമയത്തും ഇടിഞ്ഞുവീഴാം. കഴിഞ്ഞ ദിവസം കെട്ടിടത്തിന് സമീപം റോഡരികിൽ പാർക്ക് ചെയ്ത കാറിന്‍റെ മുകളിലേക്ക് ഓട് ഇളകിവീണിരുന്നു. എത്രയും വേഗം കെട്ടിടം പൊളിച്ചുമാറ്റി അപകടാവസ്ഥ ഒഴിവാക്കണമെന്ന് നാട്ടുകാരും സമീപത്തെ വ്യാപാരികളും ആവശ്യപ്പെടുന്നു. കെട്ടിടം ഉടൻ പൊളിച്ചുമാറ്റാൻ നോട്ടീസ് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻറ്​ ടി.കെ. വാസുദേവൻ നായർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.