മറവൻതുരുത്ത് സഹ. ബാങ്ക്: എൽ.ഡി.എഫിന്​ ജയം

തലയോലപ്പറമ്പ്: മറവൻതുരുത്ത് സർവിസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ മുന്നണി വൻ വിജയം നേടി. ഇവരുടെ മുഴുവൻ സ്ഥാനാർഥികളും വിജയിച്ചു. ജനറൽ വിഭാഗത്തിൽ പി.വി. ഹരിക്കുട്ടൻ, പി.കെ. ജിനചന്ദ്രൻ, ടി.എസ്. താജു, വി.പി. പ്രകാശൻ, സി. സുരേഷ്കുമാർ, എം.ആർ. ഹരിപ്രസാദ്, വനിത സംവരണ വിഭാഗത്തിൽ കെ.ഡി. വിജിമോൾ, ഷബാന, സീമ, പട്ടികജാതി സംവരണത്തിൽ കെ.സി. ചിത്രൻ, നിക്ഷേപക വിഭാഗത്തിൽ കെ.പി. ജോൺ എന്നിവരാണ് പാനലിൽ വിജയിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.