തിരുവല്ല: പാർട്ടി ഫണ്ട് നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് മന്നംകരച്ചിറയിൽ സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഹോട്ടൽ അടിച്ചുതകർത്തു. ഹോട്ടൽ നടത്തിപ്പുകാരായ നെയ്യാറ്റിൻകര സ്വദേശികളായ മുരുകൻ, ഉഷ ദമ്പതികൾക്ക് മർദനമേറ്റു. കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ഏഴോടെ മന്നംകരച്ചിറ ജങ്ഷന് സമീപമുള്ള ശ്രീമുരുകൻ ഹോട്ടലിലാണ് അതിക്രമമുണ്ടായത്. സി.പി.ഐ ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോഡ്രൈവറുമായ കുഞ്ഞുമോന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ആക്രമിച്ചതെന്ന് ദമ്പതികൾ പറഞ്ഞു. 500 രൂപ പിരിവ് ചോദിച്ചെന്നും നൽകാൻ ഹോട്ടലിൽ ഇത്രയും പണം ഇല്ലായിരുന്നെന്നും ദമ്പതികൾ പറഞ്ഞു. തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഇവർ ചികിത്സ തേടിയിരുന്നു. ഇവിടെ എത്തിയും കുഞ്ഞുമോനും കൂട്ടരും ഭീഷണിപ്പെടുത്തിയതായി മുരുകൻ പറഞ്ഞു. തിരുവല്ല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പാർട്ടിക്കാരുടെ ഭീഷണിയെ തുടർന്ന് പിൻവലിച്ചു. എന്നാൽ, സംഭവം വിവാദമായതോടെ ഞായറാഴ്ച പൊലീസ് കേസെടുത്തു. പ്രദേശവാസികളായ കുഞ്ഞുമോൻ, ലിജോ, കണ്ടാലറിയാവുന്ന ഒരാൾ ഉൾപ്പെടെ മൂന്ന് പേർക്കെതിരെയാണ് കേസ്. സംഭവത്തെത്തുടർന്ന് മന്നംകരച്ചിറയിലെ ഹോട്ടലിൽ കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ സന്ദർശനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സതീഷ് ചാത്തങ്കേരി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് ആർ. ജയകുമാർ, സോമൻ കല്ലേലി, റോജി കാട്ടാശ്ശേരി, ക്രിസ്റ്റഫർ ഫിലിപ്പ്, ശ്രീജിത്ത് മുത്തൂർ, ജിജോ ചെറിയാൻ, റെജി മണലിൽ, രാജു മണത്തറ എന്നിവരടങ്ങുന്ന കോൺഗ്രസ് സംഘമാണ് സന്ദർശനം നടത്തിയത്. ഒ.ബി.സി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.വി. അരുൺ പ്രകാശ്, ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി വിജയകുമാർ മണിപ്പുഴ, മണ്ഡലം പ്രസിഡന്‍റ് അനീഷ് വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് ബി.ജെ.പി സംഘം എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.