കരാർ നിയമനം

കോട്ടയം: എം.ജി സർവകലാശാല നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ്​ സയൻസ് ടെക്‌നോളജി (എൻ.ഐ.പി.എസ്.ടി), ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്‍റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്​ ഇൻ ബേസിക് സയൻസ് (ഐ.ഐ.ആർ.ബി.എസ്) എന്നീ അന്തർ സ്‌കൂൾ പഠനകേന്ദ്രങ്ങളിലേക്ക് വിവിധ വിഷയങ്ങളിൽ താൽക്കാലിക /കരാർ അടിസ്ഥാനത്തിൽ ഫാക്കൽറ്റി നിയമനം നടത്തുന്നു. നിയമന കാലാവധി 2022 ജൂൺ 15 മുതൽ 2023 ഏപ്രിൽ 15വരെ ആയിരിക്കും. യോഗ്യത: ബന്ധപ്പെട്ട വിഷയങ്ങളിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെയുള്ള ബിരുദാനന്തര ബിരുദവും (എസ്.സി/ എസ്.ടി വിഭാഗത്തിന് 50 ശതമാനം), യു.ജി.സി/ സി.എസ്.ഐ.ആർ -എൻ.ഇ.ടി യോഗ്യതയും. ജെ.ആർ.എഫ്/ പിഎച്ച്.ഡി പേപ്പർ പബ്ലിക്കേഷൻ/ പ്രസന്‍റേഷൻ/ അധ്യാപനം എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. നിർദിഷ്ട യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പ്രതിദിനം1750 രൂപ നിരക്കിൽ (പരമാവധി പ്രതിമാസ തുക 43,750 രൂപ) വേതനം ലഭിക്കും. പ്രായം ജനുവരി ഒന്നിന് 45 വയസ്സ്​ കവിയരുത്. എൻ.ഐ.പി.എസ്.ടിയിലെ ബോട്ടണി വിഭാഗത്തിൽ നിലവിലുള്ള തസ്തികയിലേക്ക് സർവകലാശാല / കോളജിൽനിന്ന് വിരമിച്ച പ്രഫസർമാർക്കും അപേക്ഷിക്കാം. താൽപര്യമുള്ളവർ പ്രായം, ജാതി, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് സഹിതമുള്ള നിശ്ചിതഫോറത്തിലുള്ള അപേക്ഷ മേയ് 31ന് വൈകീട്ട് അഞ്ചിന്​ മുമ്പായി ada7@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾ www.mgu.ac.in വെബ്‌സൈറ്റിൽ. മാനേജർ- എം.ജി സർവകലാശാല ബിസിനസ് ഇന്നൊവേഷൻ ആൻഡ്​​ ഇൻക്യുബേഷൻ സെന്‍ററിൽ (ബി.ഐ.ഐ.സി) ടെക്‌നോളജി ബിസിനസ്​ ഇൻക്യുബേറ്റർ (ടി.ബി.ഐ) മാനേജർ തസ്തികയിൽ ഒരുവർഷത്തേക്ക് താൽക്കാലിക / കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുവിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. ലൈഫ് സയൻസിന്‍റെ ഏതെങ്കിലും ശാഖയിൽ പിഎച്ച്.ഡിയും അന്തർദേശീയ ജേണലുകളിൽ കുറഞ്ഞത് മൂന്ന് പ്രസിദ്ധീകരണവും ഇൻകുബേഷൻ, സംരംഭകത്വം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ വിദേശത്ത് കുറഞ്ഞത് രണ്ടുവർഷത്തെ പോസ്റ്റ് ഡോക്ടറൽ പരിചയം, പ്രോജക്ട് / ഡി.പി.ആർ തയാറാക്കുന്നതിലുള്ള പരിചയം എന്നിവയാണ് യോഗ്യത. പ്രായം 2022 ജനുവരി ഒന്നിന് 42 കവിയരുത്. തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് സഞ്ചിതനിരക്കിൽ പ്രതിമാസം 35,000 രൂപ പ്രതിഫലം ലഭിക്കും. താൽപര്യമുള്ളവർ നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം biicmgu2016@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ മേയ് 31 വൈകീട്ട് അഞ്ചിനു മുമ്പായി അപേക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷ ക്ഷണിച്ചു എം.ജി സർവകലാശാലയുടെ 2022 വർഷത്തിലെ പിഎച്ച്.ഡി പ്രവേശനപരീക്ഷക്കുള്ള അപേക്ഷ ക്ഷണിച്ചു. മേയ് 25 മുതൽ ജൂൺ 10വരെ https://phd.mgu.ac.in എന്ന പോർട്ടൽ മുഖേന ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകർ അപേക്ഷയുടെയും സമർപ്പിച്ച രേഖകളുടെയും പ്രിന്‍റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് സർവകലാശാലയുടെ www.mgu.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.