പാലാ: പാലാ സി.ഐയുടെ പേരിൽ വാട്ട്സ്ആപ്പിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അതുവഴി സന്ദേശമയച്ച് പണംതട്ടാൻ ശ്രമം. ഫേസ്ബുക്കിൽനിന്ന് പാലാ സി.ഐ കെ.പി. ടോംസണിന്‍റെ ചിത്രവും മറ്റ് വിവരങ്ങളും ശേഖരിച്ചശേഷം മറ്റൊരു നമ്പറിൽ ഫോട്ടോയും വിവരങ്ങളും ചേർത്ത് വാട്ട്സ്ആപ് ഗ്രൂപ് നിർമിക്കുകയായിരുന്നു. തുടർന്ന് പണം ആവശ്യപ്പെട്ട് ഫോണിലുള്ള നമ്പറുകളിലേക്ക് സന്ദേശം അയച്ചു. സുഹൃത്തുക്കൾക്ക് സന്ദേശം ലഭിച്ചതോടെയാണ് തട്ടിപ്പ് അറിയുന്നത്. ഇതോടെ ടോംസൺ ഫേസ്ബുക്കിലും വാട്ട്സ്ആപ്പിലും തട്ടിപ്പിനെക്കുറിച്ച് അറിയിച്ച് മുന്നറിയിപ്പ് സന്ദേശം നൽകി. ഇതിനാൽ ആരുടെയും പണം നഷ്ടമായില്ല. സൈബർ സെല്ലിന്‍റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ രാജസ്ഥാൻ, ഉത്തർപ്രദേശ് സ്വദേശികളുടെ പേരിലെ സിംകാർഡിൽനിന്നാണ് തട്ടിപ്പെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ മൊബൈലിലേക്ക് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് മെസേജ് അയച്ചതോടെ ഇരുവരുടെയും നമ്പറുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.